അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ദ്ധനവില്ല...ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കെഎസ്ആര്‍ടിസി....

അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ദ്ധനവില്ല...ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കെഎസ്ആര്‍ടിസി....
കെഎസ്ആര്‍ടിസി വഴി പാഴ്സല്‍ അയക്കാന്‍ ചെലവേറും. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ് വഴി കൊറിയര്‍ അയക്കാന്‍ കഴിയുക. പരമാവധി ഭാരം 120 കിലോ.
അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നല്‍കേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 - 15 കിലോ ഭാരത്തിന് 200 കിലോമീറ്റര്‍ ദൂരത്തേക്ക് 132 രൂപ നല്‍കണം.
400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്സലുകള്‍ അയക്കാന്‍ 200 കിലോമീറ്ററില്‍ താഴെയാണ് ദൂരമെങ്കില്‍ 158 രൂപ നല്‍കണം. 800 കിലോമീറ്ററാണ് ദൂരമെങ്കില്‍ 619 രൂപ നല്‍കണം.
ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പാണ് കെഎസ്ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്.
നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് വിജയകരമായിരുന്നില്ല. ഇന്ന് കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് മുഖ്യ പങ്കുണ്ട്. സര്‍വീസ് തുടങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha

























