Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മാജിക് മഷ്റൂം ലഹരി തന്നെ യൂത്തന്മാർക്ക് പണിയാകും, എക്സൈസ് രണ്ടും കൽപ്പിച്ച്

11 FEBRUARY 2025 10:41 AM IST
മലയാളി വാര്‍ത്ത

മാജിക് മഷ്റൂം ഉപയോ​ഗിച്ചാൽ നിയമലംഘനമാകില്ലെന്ന് പറഞ്ഞ് നടക്കുന്ന ഒരു പറ്റം യുവതി യുവാക്കളുണ്ട് നമ്മുടെ നാട്ടിൽ. സമൂഹ മാധ്യമങ്ങളിലൂടെ മഷ്റൂം ഉപയോ​ഗിക്കുന്നതും, അത് നൽകുന്ന കിക്കും എല്ലാം പങ്കുവയ്ക്കുന്ന യൂത്തന്മാരുടെ വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. എന്നാൽ ഇത്തരക്കാർക്ക് ഏറെ ദു:ഖകരമായിട്ടുള്ള ഒരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

അതായത് മാജിക് മഷ്റൂം ലഹരി തന്നെയെന്നാവർത്തിക്കുകയാണ് എക്സൈസ് വകുപ്പ്. നിയമമനുവദിച്ചാൽ മാജിക് മഷ്റൂം ഉപയോ​ഗിക്കുന്നതിനും വിലക്ക് വരാൻ സാധ്യതയുണ്ട്.

മയക്കുമരുന്നായോ മയക്കുമരുന്ന് കലര്‍ത്താന്‍ കഴിയുന്ന മിശ്രിതമായോ മാജിക് കൂണിനെ കണക്കാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധിയുണ്ടെങ്കിലും നിയമനടപടി തുടരാനാണ് എക്‌സൈസിന് ലഭിച്ച നിയമോപദേശം. അതിനാൽ മാജിക് കൂണ്‍ ലഹരി പദാര്‍ഥമായി കണക്കാക്കി കേസെടുക്കാനാണ് എക്‌സൈസ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതി വിധിക്കെതിരേ എക്സൈസ് അപ്പീലും നല്‍കും.

മാജിക് കൂണ്‍ ലഹരിയല്ലെന്ന നിര്‍വചനമല്ല കോടതി നടത്തിയിട്ടുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ അളവില്‍ മാജിക് കൂണ്‍ കണ്ടെത്തുന്ന കേസുകളിലെ പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കാനിടയുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് എക്സൈസിന്റെ തീരുമാനം.

 


സൈലോസൈബിന്‍ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്. ജാമ്യം നിഷേധിക്കപ്പെടുന്ന ഗുരുതരകുറ്റമായി മാറുന്നത് വാണിജ്യ അളവില്‍ മയക്കുമരുന്ന് പിടികൂടുമ്പോഴാണ്. വാണിജ്യ അളവ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് നിലവിലെ ന്യൂനത.

മാജിക് കൂണ്‍ പിടികൂടുന്ന കേസുകളിലെല്ലാം ജാമ്യമില്ലാവകുപ്പാണ് ചുമത്തുന്നത്. കൂണില്‍ അടങ്ങിയിട്ടുള്ള ലഹരിയുടെ അളവ് പ്രതിയെ പിടികൂടുന്ന സമയത്തുതന്നെ നിശ്ചയിച്ച് കേസെടുക്കുക പ്രയോഗികമല്ല. ലാബില്‍ പരിശോധിച്ച ശേഷമേ ലഹരിയുടെ അളവ് നിശ്ചയിക്കാനാകൂ. ലഹരി സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിന്റെ ഗൗരവം അപ്പോള്‍ നിര്‍ണയിക്കാമെന്ന നിലപാടിലാണ് എക്‌സൈസ്.

 

 

ലഹരി പദാര്‍ഥങ്ങള്‍ മറ്റെന്തെങ്കിലുമായി ചേര്‍ത്താല്‍ മൊത്തം മിശ്രിതത്തിലെ ലഹരി കണക്കാക്കി കേസെടുക്കാന്‍ കഴിയുമെന്നാണ് വ്യവസ്ഥ. സ്വഭാവിക ഫംഗസ് വിഭാഗത്തില്‍പെട്ടതാണെങ്കിലും സൈലോസൈബിന്‍ സാന്നിധ്യമുണ്ടെങ്കില്‍ ലഹരിവസ്തുവായി കണക്കാക്കാം.

ഇക്കഴിഞ്ഞ ജനുവരി 17 നായിരുന്നു മാജിക് മഷ്റൂം ലഹരിയല്ലെന്നും സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസാണെന്നും ഹൈക്കോടതി നിരീക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ മയക്കുമരുന്നു നിരോധന നിയമമായ എന്‍.ഡി.പി.എസ് ആക്‌ടിന്‍റെ പരിധിയില്‍ മാജിക് മഷ്റൂം കൈവശം വയ്‌ക്കുന്നത് ഉള്‍പ്പെടില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെ, പ്രചരിച്ച വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ മനസിലാക്കണമെന്ന് എക്‌സൈസ് വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണര്‍ രാധാകൃഷ്‌ണൻ പ്രതികരിക്കുകയുണ്ടായി.

ശൈത്യ മേഖലയിലെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയില്‍ ഫംഗസിന്‍റെ പ്രവര്‍ത്തനത്തിലൂടെയാണ് മാജിക് മഷ്റൂമിന്‍റെ സാന്നിധ്യമുണ്ടാവുകയെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സൈലോസൈബിന്‍ എന്ന രാസ സാന്നിധ്യമാണ് മാജിക് മഷ്റൂമിനെ ലഹരി പദാര്‍ഥമാക്കുന്നത്. സൈലോസൈബിന്‍ മഷ്റൂമെന്നാണ് മാജിക് മഷ്റൂമിന്‍റെ ശാസ്ത്രീയ നാമം. മധ്യ അമേരിക്കയിലെ മെക്‌സിക്കന്‍ മേഖലയിലാണ് മനുഷ്യര്‍ മാജിക് മഷ്റൂമിനെ ലഹരിയായി ഉപയോഗിച്ചു തുടങ്ങിയതെന്ന് പറയപ്പെടുന്നു.

കേരളത്തിലെ മൂന്നാര്‍ മേഖലയില്‍ ഇതു വളരും. സൈലോസൈബിൻ എന്ന രാസഘടകമടങ്ങിയ 15 ഇനം കൂണുകൾ കേരളത്തിലെ മുഴുവൻ കാടുകളിലും ഇത്തരം കൂണുകളുടെ സാന്നിധ്യമുണ്ട്. ആന പിണ്ഡം, കാട്ടുപോത്തിന്‍റെ ചാണകം എന്നിവ കൂണിന്‍റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കും. വർഷം മുഴുവൻ ഈർപ്പമുള്ള കാലാവസ്ഥയുള്ളതിനാൽ കൊടൈക്കനാലിൽ എപ്പോഴും ഇതു സുലഭമായി ലഭിക്കും.

ഇതിനെ ലഹരിയായി കാണുന്നവർ തേനിൽ മുക്കി വിഴുങ്ങുകയാണ് ചെയ്യുക. വയറ്റിലെത്തി ദഹിച്ച ശേഷം രക്തക്കുഴലുകൾ വഴി മാജിക്‌ മഷ്‌റൂമിൽ അടങ്ങിയിട്ടുള്ള സൈനോസൈബിൻ തലച്ചോറിലെത്തുമ്പോഴാകും ലഹരി അനുഭവപ്പെടുക. ഇതുപയോഗിച്ച ശേഷം തലവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (6 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (6 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (8 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (10 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (10 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (10 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (10 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends