കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവും; വിസി നിയമനത്തിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി?

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി. നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചര്‍ച്ച നടന്നത് .
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ട്. അതായത് സര്‍വകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ല, ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുന്നുവെന്ന് പരാതിയുണ്ട്. .ഇങ്ങനെ പല വിധ പ്രശ്നങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിയമവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറും രണ്ട് മന്ത്രിമാരും ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ കൂടിക്കാഴ്ച രാജ്ഭവനില്‍ നടന്നത്.
https://www.facebook.com/Malayalivartha

























