കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനായി...നടന് ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട് എറണാകുളം സെഷന്‍സ് കോടതി

കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനായി...നടന് ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട് എറണാകുളം സെഷന്‍സ് കോടതി .
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന്, മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.
ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന് രാമന് പിള്ള കോടതിയില്‍ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്.
അതേസമയം 2015 ജനുവരി 30-നായിരുന്നു സംഭവം നടന്നത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha

























