വെയിലുള്ള ഒരു ദിവസമായിരുന്നു അന്ന്; അക്കങ്ങൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം; മനുഷ്യൻ്റെ മനസുകൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം; പ്രജിൻ ഡയറിയിൽ കുറിച്ച ഭയാനകത നിറഞ്ഞ വാക്കുകൾ

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഇനിയും ദുരൂഹതകൾ ശക്തമായി തന്നെ തുടരുകയാണ്. ഇപ്പോൾ ഇതാ മകൻ തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വരികൾ വളരെയധികം നിഗൂഡത നിറഞ്ഞിരിക്കുന്നതാണ്. ഇംഗ്ലീഷിൽ കുറിച്ചിരിക്കുന്ന ആ വരികളുടെ മലയാള പരിവർത്തനം ഇങ്ങനെയാണ് ;-
വെയിലുള്ള ഒരു ദിവസമായിരുന്നു അന്ന്. പെട്ടെന്ന് ആകാശത്തെ പിളർത്തിക്കൊണ്ട് ഒരു ഇടിമിന്നൽ മുഴങ്ങി. ആകാശം പച്ച നിറമായി. മരപ്പൊത്തിലിരുന്ന മൂങ്ങ ഭയത്താൽ വിറച്ചു. ചുറ്റുപാടുമുള്ള ശബ്ദങ്ങൾ മാഞ്ഞു, അക്കങ്ങൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം ആ പരിസരമാകെ ആകെ മുഴങ്ങി. മനുഷ്യൻ്റെ മനസുകൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം…' വളരെ ഭയനകത നിറഞ്ഞിരിക്കുന്ന വാക്കുകൾ.
അലക്ഷ്യമായി കുറിച്ചുവെച്ച അക്കങ്ങൾക്കും കുത്തിക്കുറിച്ച സാത്താന്റെ രൂപങ്ങൾക്കും പിന്നിൽ പ്രജിൻ ഒളിപ്പിച്ചത് എന്തായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. അച്ഛനെ വെട്ടിനുറുക്കുമ്പോഴും ഇടറാതിരുന്ന കൈകളുടെ കരുത്തിന് പിന്നിൽ സാത്തനുമുണ്ടോ പങ്ക് എന്ന ചോദ്യങ്ങളും ശക്തമാകുകയാണ്.
പ്രജിൻ 2014ലായിരുന്നു മെഡിക്കൽ പഠനത്തിനായി ചൈനയിലേക്ക് പോയത്. ഏക മകന്റെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കുന്നവരായിരുന്നില്ല കിളിയൂരിലെ ചാരുവിള വീട്ടിൽ ജോസും ഭാര്യ സുഷമയും. വലിയ തുക ഫീസ് വരുമായിരുന്നുവെങ്കിലും മകന്റെ ആഗ്രഹം നിറവേറ്റാൻ ആ കുടുംബം തീരുമാനിക്കുകയായിരുന്നു . ചൈനയിൽ ഏജൻസി മുഖേന അഡ്മിഷനെടുത്തു. ഫീസടയ്ക്കാൻ പണം നേരിട്ട് ഏജൻസിയിലെത്തിക്കണമെന്ന നിർദേശത്തെ തുടർന്ന് ജോസായിരുന്നു പണമടയ്ക്കാൻ ഓഫീസിലെത്തിയത്. എന്നാൽ ഇത് തട്ടിപ്പ് സംഘമായിരുന്നുവെന്ന് മനസിലാക്കാൻ കുടുംബം ഏറെ വൈകി . ഇതോടെ പ്രജിന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
https://www.facebook.com/Malayalivartha

























