കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് വിധി പറയാൻ മാറ്റി; ഡിവിഷൻ ബെഞ്ചു വാദം പൂർത്തിയായി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് വിധി പറയാൻ മാറ്റി. മഞ്ജുഷ നൽകിയ ഹർജിയാണ് വിധി പറയാൻ മാറ്റിയത്. ഡിവിഷൻ ബെഞ്ചു വാദം പൂർത്തിയായി. കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു. എന്നാൽ വീണ്ടും കേൾക്കണമെന്ന മഞ്ജുഷയുടെ ആവശ്യത്തിൽ ഇന്നും വാദം കേട്ടു. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബത്തിന്റെ വകീൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യത്തെ കുടുംബം എതിർത്തിരുന്നു .
ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ അഭിഭാഷകനായ എസ് ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതായി കുടുംബം അറിയിച്ചത്. കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കുടുംബം അറിയിച്ചു.
സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല. പ്രത്യേക അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീകുമാറിന്റെ വാദം
https://www.facebook.com/Malayalivartha

























