അതിഥികള്‍ക്ക് ഫ്രെയിം ചെയ്ത ചിത്രം; രാജ്ഭവനിൽ തന്നെ കാണാന്‍ എത്തുന്നവര്‍ക്ക് വില പിടിപ്പുള്ള സമ്മാനം നല്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

രാജ്ഭവനിൽ തന്നെ കാണാന്‍ എത്തുന്നവര്‍ക്ക് സർപ്രൈസ് നൽകി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കാണാൻ എത്തുന്നവർക്ക് വില പിടിപ്പുള്ള സമ്മാനം നല്‍കും. സന്ദര്‍ശനം കണ്ടു മടങ്ങും മുന്‍പ് അതിഥികള്‍ക്ക് ഫ്രയിം ചെയ്ത ചിത്രമാണ് സമ്മാനമായി ഗവര്‍ണര്‍ നല്‍കുന്നത് . അതായത് അവർ വരുമ്പോൾ ഗവർണറുമായി എടുക്കുന്ന ചിത്രമാണ് മടങ്ങുമ്പോൾ സമ്മാനമായി നൽകുന്നത്.
മിനിറ്റുകള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ക്കൊപ്പം പകർത്തിയ ചിത്രം കണ്ട് അതിഥികൾക്കും സന്തോഷമാകും എന്ന കാര്യത്തിൽ സംശയമില്ല. ചിത്രമടുത്ത് കോപ്പിയെടുക്കാനായി രാജ്ഭവനില്‍ പ്രത്യേക പ്രിന്റ്രര്‍ വാങ്ങി. ചിത്രമെടുത്ത ഉടന്‍ പ്രിന്റ് എടുത്ത് ഫ്രയിം ചെയ്യാനുള്ള ചുമതല രാജ്ഭവന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ദിലീപിനാണ് . ഇന്നലെ രാജ്ഭവനിൽ ഗവർണറെ സന്ദര്‍ശിക്കാനെത്തിയ നിയമമന്ത്രി പി രാജീവിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനും ഗവര്‍ണര്‍, അവരവര്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ചു.
നേരത്തെ ഗവർണറേ രാജ്ഭവനിൽ എത്തി മുഖ്യമന്ത്രി സന്ദർശിച്ചപ്പോഴും ഇരുവരും സമ്മാനങ്ങൾ കൈ മാറിയിരുന്നു. പൂച്ചെണ്ടും കഥകളി രൂപവും നൽകയാണ് മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവർണർ സ്വീകരിച്ചത്. സാരിയും സുഗന്ധവ്യജ്ഞനങ്ങളുമടക്കം മുഖ്യമന്ത്രിയും കൈമാറി. തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha

























