വാടകയ്ക്കു വീട് തരപ്പെടുത്താമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ് ലൈംഗികമായി പീഡിപ്പിച്ചു: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പ്രതിയെ പൊക്കി പൊലീസ്

കോന്നിയില്‍ ജോലിക്കെത്തിയ യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് തരപ്പെടുത്താമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കോയിപ്പുറത്ത് ഷാജി എന്നു വിളിക്കുന്ന സാം മോനി സാമുവല്‍ (50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയയാക്കിയെന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോന്നി പൊലീസിന്റെ നടപടി. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ യാത്രാമധ്യേ കൊട്ടാരക്കരയില്‍ വച്ചാണ് പൊലീസ് സംഘം പിടികൂടിയത്.
കോന്നിയില്‍ ജോലിക്കെത്തിയ യുവതിയെ, ടൗണില്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. 2022 നവംബറില്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് പ്രവാസിയായ പ്രതി വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാര്‍ച്ചിലും, 2024ല്‍ പലതവണയും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച പ്രതി, അവ യുവതിക്ക് വാട്സാപ് വഴി അയയ്ക്കുകയും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഫോണില്‍ നഗ്നയായി വിഡിയോ കോള്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, ആലപ്പുഴയില്‍ അന്വേഷിച്ചെത്തിയ പ്രതി അവിടെ വച്ചും ശല്യം ചെയ്തു. ഇതോടെയാണ് യുവതി കോന്നി പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























