ജോസിൻ്റെ കൊലപാതകം സാത്താൻ സേവ; പ്രജിന്റെ റൂമിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സൂചിപ്പിക്കുന്നത്...

കഴിഞ്ഞ ദിവസം പ്രജിന്റെ മുറിക്കകത്തു നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മുറിക്കുള്ളില്‍ നിന്ന് പല സംശയാസ്പദമായ കാര്യങ്ങളും കണ്ടെത്തിയിരുന്നു. മുറിക്കുള്ളില്‍ നിന്ന് ആയിരത്തിലധികം സിഗററ്റ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പിലെന്നത് പോലെ മുടി മുറിച്ച് മുറിയുടെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. വവ്വാലിന്റെ ചിത്രമുള്ള ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയിരുന്നു.
മകന് ബ്ലാക്ക് മാജിക് ഉണ്ടെന്നായിരുന്നു അമ്മയുടെ പ്രതികരണം. അച്ഛനെ കൊന്ന മകന് തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന ഭയവും അമ്മ പങ്കുവച്ചിരുന്നു. എപ്പോഴും മുറി പൂട്ടിയിട്ട് മാത്രമേ ഇയാള്‍ പുറത്തിറങ്ങാറുള്ളുവെന്നും അമ്മ പറയുന്നു. ആരെങ്കിലും മുറിക്കടുത്തേക്ക് പോയാല്‍ തടയും. അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. അച്ഛനെ കഴുത്തില്‍ പിടിച്ച് ചുവരില്‍ ചേര്‍ത്ത് നിര്‍ത്തുന്ന സംഭവം വരെയുണ്ടായിട്ടുണ്ടെന്നും അമ്മ പറയുന്നു.
ബ്ലാക്ക് മാസിനു സമാനമായ പലതും കണ്ടിരുന്നു. പല സിമ്പൽസും അവൻ വരച്ച് സൂക്ഷിച്ചു. അതിൽ തന്നെ ഒരാളുടെ കഴുത്ത് അറുത്ത് ചോര വാർന്ന് പോകുന്ന ചിത്രവും ഉണ്ടായിരുന്നു. ആ തല അവൻ എടുത്ത് പിടിക്കുന്നതും, അവൻ കുറച്ചുപേരെ നീയും കൊല്ലും എന്നൊക്കെ എഴുതിയിരിക്കുന്നതു ഒക്കെ അതിൽ ഉണ്ടായിരുന്നു. ബ്ലാക്ക് മാജിക് സ്റ്റിക്ക്, മോതിരം , ഓം പോലുള്ള വൈബ്രെറ്റ് ശബ്ദം, ബ്ലാക്ക് ഡ്രെസ്സോ, റെഡ് ഡ്രെസോ ധരിച്ച് കളിക്കുന്നത് കണ്ടിട്ടുണ്ട്.
ഒരു വര്ഷക്കണാക്കയ മുടിയാണ് ആ വാഷ്റൂമിൽ സൂക്ഷിച്ചിരുന്നത്. ഐ ആം എ സൈക്കോ എന്നൊക്കെ പേപ്പറുകളിൽ എഴുതി സൂക്ഷിച്ചിരുന്നു. മറ്റൊരാളെ കൊലപ്പെടുത്തി അയാളുടെ തലയും, തലയോട്ടികളും ചങ്ങലയിൽ കോർത്ത് കഴുത്തിൽ അണിഞ്ഞിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി മേശപ്പുറത്ത് പ്രജിൽ വരച്ച് സൂക്ഷിച്ചിരുന്നത്. ഒരാൾ അഞ്ചുപേരെ കൊല്ലുന്നു. അതിൽ ആദ്യത്തെ ആളെ കൊല്ലുന്നത് ഞാൻ നേരിട്ട് കണ്ടു. ഇനി ബാക്കി നാലുപേരെ ലക്ഷ്യമുണ്ട് എന്നൊക്കെയും എഴുതി സൂക്ഷിച്ചിട്ടുണ്ട്. സ്വാന്തമായി വെൽഡ് ചെയ്ത് സാത്താൻ സേവയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള കത്തികൾ ഇയാൾ മുറിയിൽ സൂക്ഷിച്ചിരുന്നു.
ഇപ്പോഴിതാ കിളിയൂർ ജോസിൻ്റെ കൊലപാതകം സാത്താൻ സേവയെന്ന് പറയുമാകയാണ് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോർജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് ജോസിനെ കൊലപ്പെടുത്തിയത്. ജോസിൻ്റെ കൊലപാതകം നന്തൻകോട് കൊലപാതകത്തോട് സാമ്യമുള്ളതാണ്. പ്രജിൻ്റെ മുറിയിൽ കണ്ടത് ബ്ലാക്ക് മാജിക്കിൻ്റെ വസ്തുക്കൾ അല്ലെന്നും ജോർജ് മാത്യു പറഞ്ഞു.
തിരുവനന്തപുരം നന്തൻകോട് കേഡൽ ജിൻസൺ രാജ മാതാപിതാക്കളടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവവുമായി സാമ്യമുള്ളതാണെന്നും ജോർജ് മാത്യു ചൂണ്ടിക്കാണിച്ചു. പ്രജിന്റെ റൂമിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സൂചിപ്പിക്കുന്നത് സാത്താൻ സേവയാണ് എന്നാണ്. വരച്ച ചിത്രങ്ങളും രൂപങ്ങളും സാത്താൻ സേവയെന്നതാണ് തെളിയിക്കുന്നതെന്നും ജോർജ് മാത്യു പറഞ്ഞു. സിനിമാപഠനത്തിനായി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























