ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവ് 5കോടിയും രണ്ട് കിലോ സ്വര്‍ണ്ണവും 11 കിലോ വെള്ളിയും...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5,04,30,585 രൂപയും രണ്ട് കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭ്യമായി. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ഉണ്ടായിരുന്നു.
എസ്ബിഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇ ഭണ്ഡാരങ്ങള്‍ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 6,874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54,448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5,954 ഉം ഉള്‍പ്പെടെ ആകെ 2,99,426 രൂപ ഈ ഭണ്ഡാരങ്ങള്‍ വഴി ലഭ്യമായി.
https://www.facebook.com/Malayalivartha

























