നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയ കേസ് ... ഏപ്രില്‍ 30 ന് പ്രതികള്‍ ഹാജരാകണം

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയ കേസില്‍ പ്രതികള്‍ ഏപ്രില്‍ 30 ന് ഹാജരാകാന്‍ കോടതി ഉത്തരവ്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആര്. പ്രലീനിന്റേതാണുത്തരവ്.
ഒന്നും രണ്ടും പ്രതികളായ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന് മജീഷ് മോഹനന് (24) എന്നിവരാണ് ഹാജരാകേണ്ടത്. 2021 ഒക്ടോബര്‍ 4നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു വര്‍ഷത്തിനു ശേഷം 2022 സെപ്റ്റംബര്‍ 22 ന് പൊലീസ് പിടികൂടി.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികള്‍ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയതായി പോലീസ് മനസ്സിലാക്കിയ ദിവസം പത്തനംതിട്ടയില്‍ നിന്ന് പിടികൂടി.
ഫോര്‍ട്ട് എസ്ഐമാരായ വിപിന്‍, പ്രസാദ്, അഡീ. എസ്ഐമാരായ പത്മകുമാര്‍, ശ്രീകുമാര്‍, സിപിഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണന്, സാജന് നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
"
https://www.facebook.com/Malayalivartha

























