മലപ്പുറം തേള് പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി ഒടുവില്‍ കൂട്ടിലായി...

ഒടുവില്‍ ആശ്വാസം.... മലപ്പുറം തേള് പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള് പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി അകപ്പെട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാന്‍ കൂട് വച്ചത്.
നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഇന്ന് ചേരുന്നതാണ്. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ഇന്നലെ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് മരിച്ചത്. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനമേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് നീക്കം.
ഒപ്പം, തദ്ദേശീയരായ നാട്ടുകാരും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്പോന്‍സ് ടീമിനെയും പട്രോളിംഗിന് ഉപയോഗിക്കും.
"
https://www.facebook.com/Malayalivartha

























