ആലപ്പുഴ ചെങ്ങന്നൂര്‍ പുലിയൂര് സ്വദേശി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കുവൈത്തില്‍ നിര്യാതനായി

ആലപ്പുഴ ചെങ്ങന്നൂര്‍ പുലിയൂര് സ്വദേശി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കുവൈത്തില്‍ നിര്യാതനായി.ആലപ്പുഴ ചെങ്ങന്നൂര്‍ പുലിയൂര് സ്വദേശിയായ ഷാജി ചാക്കോ(61) യാണ് കുവൈത്തില്‍ നിര്യാതനായത്.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത്. എഐഎംഎസ് കമ്പനിയില്‍ ടെക്നിഷന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഏലിയാമ്മ, മക്കള്‍ ശ്യാമ, ഹേമ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.
https://www.facebook.com/Malayalivartha

























