കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കും

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം കുവൈത്തില്‍ മരണപ്പെട്ടു, കൊല്ലം ജില്ലയിലെ ആയൂര്‍ സ്വദേശി അലക്സ്കുട്ടി (59) ആണ് അദാന്‍ ഹോസ്പിറ്റലില്‍ വെച്ച് മരണമടഞ്ഞത്.
ആയൂര്‍ ഇടമുളക്കല്‍ എസ് സി ബി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷൈനി അലക്സിന്റെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇടമുളക്കല്‍ മണ്ഡലം പ്രസിഡണ്ട് അനു പി അലക്സിന്റെ പിതാവുമാണ് മരണപെട്ട അലക്സ്കുട്ടി. മറ്റൊരു മകന് അജു പി അലക്സ് , മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒഐസിസി കെയര്‍ ടീം ചെയ്തു വരുന്നുണ്ട്..
"
https://www.facebook.com/Malayalivartha

























