മന്ത്രി എംബി രാജേഷ് കടുത്ത അതൃപ്തിയില്‍..പിണറായി വിജയനേയും എംവി ഗോവിന്ദനേയും മന്ത്രി തന്റെ പരാതി അറിയിച്ചേക്കും..മറുപടിക്ക് ശേഷം ശാസനയും വന്നു..കസേര തെറിപ്പിക്കുമോ..?

സ്പീക്കറുടെ ശാസനകളില്‍ മന്ത്രി എംബി രാജേഷ് കടുത്ത അതൃപ്തിയില്‍. സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍.
മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല. തിരുവഞ്ചൂരിന് ചോദ്യം ചോദിക്കാനുള്ള സാഹചര്യം സ്പീക്കര്‍ നിഷേധിച്ചില്ല. എന്നാല്‍ മറുപടിക്ക് ശേഷം ശാസനയും വന്നു. ഇതാണ് രാജേഷിനെ വേദനിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും മന്ത്രി തന്റെ പരാതി അറിയിച്ചേക്കും.പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന മുന്നറിയിപ്പും നല്കി. ഇതോടെ മന്ത്രി രാജേഷ് ക്ഷമ പറഞ്ഞു. ക്ഷമയുടെ കാര്യമല്ല, ഇനി മുതല്‍ അനുസരിക്കണം എന്നായിരുന്നു സ്പീക്കറുടെ മറുപടി.ഇതും പരിഹാസം തുളുമ്പുന്ന കമന്റായി മാറി. അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്കൂളുകളില്‍ നടപ്പാകുന്നില്ലെന്ന യു.പ്രതിഭ എംഎല്‍എയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമായി. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ ഒഴിവിലാണു ഷംസീര്‍ സ്പീക്കറായത്.
സ്പീക്കറായ ഷംസീര്‍ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോള്‍ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇനിയും ശാസനകള്‍ മന്ത്രി രാജേഷ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തെ അടക്കം തന്റെ വേദന അറിയിക്കാനുള്ള രാജേഷിന്റെ നീക്കം. രാഷ്ട്രീയത്തിന് അതീതനാണ് സ്പീക്കര്‍. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ക്കെതിരെ സിപിഎം പരസ്യ നിലപാടുകളൊന്നും എടുക്കില്ല.
എന്നാല്‍ അനൗദ്യോഗികമായി അതൃപ്തി സ്പീക്കറെ അറിയിക്കാനാണ് സാധ്യത.2024 ജൂലൈ അഞ്ചിനാണ് ആദ്യമായി നിയമസഭയിൽ രാജേഷിനെതിരെ ഷംസീർ തിരിഞ്ഞത്. പ്രതിപക്ഷത്തിനു പ്രസംഗിക്കാൻ കൂടുതൽ സമയം നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഇരുവരും കൊമ്പുകോർത്തത്.
https://www.facebook.com/Malayalivartha

























