പ്രശസ്ത ചിത്രകാരന് എറണാകുളം ചേരാനല്ലൂര്‍ വാലത്ത് വീട്ടില്‍ മോപ്പസാങ് വാലത്ത് നിര്യാതനായി....

പ്രശസ്ത ചിത്രകാരന് എറണാകുളം ചേരാനല്ലൂര്‍ വാലത്ത് വീട്ടില്‍ മോപ്പസാങ് വാലത്ത് ( 68 ) നിര്യാതനായി. ന്യൂമോണിയ ബാധിതനായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രശസ്ത ചരിത്രകാരന് പരേതനായ വി.വി.കെ. വാലത്തിന്റെ മകനാണ്.
കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്ളിക്കേഷന്‍ മാനേജരായിരുന്ന മോപ്പസാങ് കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാര്‍ഡന്‍സിലായിരുന്നു താമസിച്ചിരുന്നത്. ഇന്നു രാവിലെ 9.30 മുതല്‍ 10.30 വരെ കോട്ടയം ഡി.സി കിഴക്കേമുറി ഇടത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.
സംസ്കാരം 2.30ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും. ഭാര്യ: മിനി (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: വാന്‍ഗോഗ് (ഡിജിറ്റല്‍ ചിത്രകാരന്), ഏയ്ഞ്ചല്‍ പേള്‍. മരുമകന്: അഭയ് കൃഷ്ണന്. അദ്ധ്യാപകനായ ഐന്സ്റ്റീന് വാലത്തും സാഹിത്യകാരന് സോക്രട്ടറീസ് വാലത്തും സഹോദരന്മാരാണ്.
അതേസമയം ജലച്ചായ ചിത്രങ്ങളാല്‍ ഏറെ ആരാധകരെ സൃഷ്ടിച്ച കലാകാരനാണ് മോപ്പസാങ് വാലത്ത്. കൊച്ചി വിമാനത്താവളത്തില്‍ വച്ചിട്ടുള്ള, കഥകളി ആചാര്യന് കലാമണ്ഡലം ഗോപിയാശാന്റെ നവരസ പരമ്പര കാന്‍വാസിലാക്കിയത് മോപ്പസാങാണ്. സാഹിത്യ അക്കാഡമിയുടെ പ്രത്യേക പുരസ്്കാരം ലഭ്യമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























