തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സുഹൃത്തുക്കളില്‍ ഒരാള്‍ കസ്റ്റഡിയില്‍ , മറ്റൊരാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സുഹൃത്തുക്കളില്‍ ഒരാള്‍ കസ്റ്റഡിയില്‍ , മറ്റൊരാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
എരൂര്‍ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനല്‍ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളായ മറ്റു രണ്ട് പേര്‍ക്കൊപ്പം ഇന്നലെ രാത്രി സനല്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തര്‍ക്കം ഉണ്ടായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സുഹൃത്തുക്കളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി അന്വേഷണം തുടരുന്നു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























