കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം...

കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകന് അഭിജിത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ മാച്ചാംതോട് ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്കൂട്ടറില്‍ തട്ടുകയായിരുന്നു. മരിച്ച അഭിജിത്ത് മലമ്പുഴ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് .
https://www.facebook.com/Malayalivartha

























