കാട്ടാനയുടെ ആക്രമണം രൂക്ഷം.... ഭീതിയോടെ ജനം.... വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണം രൂക്ഷം... ഭീതിയോടെ ജനം.. വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം .അട്ടമല സ്വദേശി ബാലനാണ് (27) മരിച്ചത്.
അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപത്തായി ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് സൂചനകളുള്ളത്. ഇന്ന് രാവിലെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുള്‍പൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും, വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
അതേസമയം കാട്ടാനകളുടെ ആക്രമണത്തില്‍ തിരുവനന്തപുരത്തും വയനാട്ടിലും കഴിഞ്ഞ ദിവസം രണ്ട് ജീവനുകള്‍ പൊലിഞ്ഞിരുന്നു. രണ്ടുപേരും ആദിവാസി വിഭാഗത്തില്‍പെട്ടവരാണ് . വയനാട്ടില്‍ കേരള - തമിഴ്നാട് അതിര്‍ത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകന്‍മൂല ഉന്നതിയിലെ മനു (46), തിരുവനന്തപുരം മടത്തറ പെരിങ്ങമ്മല ശാസ്താംനട വലിയപുലിക്കോട് ചതുപ്പില്‍ തടത്തരികത്ത് വീട്ടില്‍ ബാബു (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha

























