തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി

തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി . പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പാലക്കാട് നെമനാറയില്‍ ചെന്താമര നടത്തിയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമാണ്. നിലവില്‍ ചെന്താമര റിമാന്‍ഡില്‍ കഴിയുകയാണ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ട്. 2022ല്‍ ചെന്താമരയ്ക്ക് ജാമ്യം നല്‍കിയിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ നെന്മാറ പൊലീസിന് അന്ന് പരാതി നല്കി.
അന്ന് തന്നെ പൊലീസ് ചെന്താമരയെ വിളിച്ച് ജാമ്യാപേക്ഷകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു. നടപടിയില്‍ വീഴ്ച വരുത്തിയ പൊലീസില്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സഭ നിര്ത്തവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി.
പത്തനംതിട്ടയില്‍ വിവാഹ സംഘത്തെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്തുവെന്നും പൊലീസുകാര്‍ക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























