സങ്കടം അടക്കാനാവാതെ.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

സങ്കടം അടക്കാനാവാതെ.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയ മല സ്വദേശി ആദില്‍ മുഹമ്മദാണ് ഇന്ന് രാവിലെ മരിച്ചത്.
കഴിഞ്ഞ നാലിന് രാത്രി നെടുമങ്ങാട് വലിയ മലയില്‍ ആയിരുന്നു അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോയ്ക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആദില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു അപകട സമയത്ത് ആദില്‍. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല് യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha

























