ആദ്യം മുലപ്പാൽ കുടുങ്ങി മരണം, പിന്നീട് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരണം..അച്ഛന്റെ പരാതിയില്‍ നടക്കുന്ന വിശദ അന്വേഷണം..ഇരുവരും കുറച്ചു നാളുകളായി അകന്നാണു കഴിയുന്നത്..14 ദിവസം പ്രായം മാത്രമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്..

കഴിഞ്ഞ ദിവസം തൊണ്ടയില്‍ അടപ്പു കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചതില്‍ അസ്വാഭാവികതയെന്ന അച്ഛന്റെ പരാതിയില്‍ നടക്കുന്ന വിശദ അന്വേഷണം. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണു കഴിഞ്ഞ രാത്രി മരിച്ചത്. രണ്ടു വർഷത്തിന്റെ വ്യത്യാസത്തിൽ രണ്ടു മരണങ്ങൾ ആണ് സംഭവിച്ചത് . അതും പിഞ്ചു കുഞ്ഞുങ്ങൾ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചത് . കുട്ടിയുടെ അച്ഛൻ സംശയം ഉന്നയിച്ചു വന്നതിൽ തെറ്റ് പറയാൻ സാധിക്കില്ല .
നിസാറിന്റെ മറ്റൊരു കുട്ടി 2 വര്‍ഷം മുന്‍പു തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു.രണ്ട് കുട്ടികളും മരിച്ചതു ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. നിസാറിന്റെ ഭാര്യയുടെ വീട് കുറ്റിച്ചിറയാണ്. ഇരുവരും കുറച്ചു നാളുകളായി അകന്നാണു കഴിയുന്നത്.14 ദിവസം പ്രായം മാത്രമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണു രണ്ടാമത്തെ കുട്ടി മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയതിനെ തുടര്‍ന്നു കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
രണ്ടാഴ്ച മുന്‍പു കുട്ടി ഓട്ടോയില്‍നിന്നു വീണപ്പോഴും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പരാതിയില്‍ പറയുന്നു.എന്നാല്‍ 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഈ കുട്ടിയാണ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണതും. അന്നും കൃത്യമായി കുട്ടിക്ക് ചികിത്സ നല്‍കിയല്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്തിട്ടും കുട്ടി മാത്രം എങ്ങനെ ഓട്ടോറിക്ഷയില്‍ നിന്നും വീണു എന്ന ചോദ്യവും നിസാര്‍ ഉയര്‍ത്തുന്നുണ്ട്.
നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു കുപ്പിയുടെ തൊണ്ടയില്‍ കുപ്പിയുടെ അടുപ്പ് കുടുങ്ങിയത്. തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























