പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷ്, ഇയാളുടെ സുഹൃത്തായ പതിനാറുകാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് . അടൂർ പൊലീസായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്.
പൊലീസ് പറയുന്നത് ഇപ്രകാരം, പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടി അടൂരിൽ ഒരു ചടങ്ങിനെത്തിയപ്പോൾ സുധീഷുമായി ചേർന്ന് ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് . പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























