പെണ്‍സുഹൃത്തുമായി ബന്ധപ്പെട്ട തർക്കം; പത്താം ക്ലാസുകാരനെ ബലമായി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാലുപേർ അറസ്റ്റിൽ...

തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസുകാരനെ ആറ്റിങ്ങലിൽ നിന്ന് കണ്ടെത്തി. തട്ടികൊണ്ടുപോയ വാഹനം ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയതെന്ന് പൊലിസിന് വിവരം ലഭിക്കുകയും , തുടർന്നു നടന്ന പരിശോധനയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. കീഴാറ്റിങ്ങലിലെ റബർ തോട്ടത്തിൽ തടഞ്ഞു വച്ചിരുന്ന നിലയിലാണ് ആഷിക്കിനെ കണ്ടെത്തിയത്.പൊലിസ് എത്തിയ ഉടൻ ഓടി രക്ഷപെടാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായതായും ,ലഹരിയടക്കം ഉപയോഗിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസിന്റെ വാക്കുകൾ. വൈകുന്നേരത്തോടെ മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു.
കുംടുംബത്തിന്റെ പരാതിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്തു നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. തട്ടികൊണ്ടുപോകൽ സംഘത്തെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുരുക്കുംപുഴ ഇടവിളാകം ആഷിഖ് വില്ലയിൽ നിഹാസ് ഷൈന ദമ്പതികളുടെ മകനുമാണ് ആഷിഖ്. മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മൂമ്മയ്ക്കൊപ്പമാണ് ആഷിഖ് താമസിക്കുന്നത്.കുട്ടിയെ കാണാതായ വിവരം ബന്ധുക്കളാണ് മംഗലപുരം പൊലീസിൽ അറിയിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന ആഷിഖിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം ബലമായി പിടിച്ചുകൊണ്ടു പോയി ഒരു വീടിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നു.വൈകിട്ടോടെ ആഷിഖിനെ തിരിച്ചയച്ചു.
അന്ന് വീട്ടുകാർ മംഗലപുരം പൊലീസിൽ പരാതി നൽകിയിരുന്നതായും പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. മർദ്ദിച്ചവരെ കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. തട്ടിക്കൊണ്ടുപോയവരും വിദ്യാര്‍ത്ഥിയും തമ്മില്‍ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍സുഹൃത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























