ഗൃഹനാഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍; മൃതദേഹം സെമിത്തേരിയില്‍നിന്ന് പുറത്തെടുത്തു, ഒരു മാസം മുന്‍പ് വീട്ടില്‍ വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് ഗൃഹനാഥ ആശുപത്രിയിലായിരുന്നു

ഗൃഹനാഥയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ച സംസ്കാരം നടത്തിയ ഗൃഹനാഥയുടെ മൃതദേഹം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നിന്നു പുറത്തെടുത്തു. ചേര്‍ത്തല നഗരസഭയിലെ പണ്ടകശാല പറമ്പില്‍ സോണിയുടെ ഭാര്യ സജി (46) ആണ് ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുന്‍പ് വീട്ടില്‍ വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭര്‍ത്താവ് സോണിയെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് വൈകീട്ടോടെ തഹസില്‍ദാര്‍ കെ.ആര്.മനോജ്, എഎസ്പി ഹരീഷ് ജയിന് എന്നിവരുടെ നേതൃത്വത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇനി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും.
https://www.facebook.com/Malayalivartha

























