ക്ഷേത്രത്തിലെ ഉത്സവത്തോടനിടെ സംഘര്‍ഷം; യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

താമല്ലാക്കല്‍ പാലക്കുന്നേല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പാട്ടിനിടയിലുണ്ടായ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. താമല്ലാക്കല്‍ കൈതപറമ്പ് വടക്കതില്‍ അനന്തു സത്യനെ (അഖില്‍-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളായ താമല്ലാക്കല്‍ കാട്ടില്‍ പടീറ്റതില്‍ അനന്ദു(23), സുബീഷ് ഭവനില്‍ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പില്‍ അമ്പാടി (21) ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ശ്രീകുമാര്‍, ഷൈജ, എ എസ്ഐ പ്രിയ, സി പി ഒ മാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























