പാതിവില തട്ടിപ്പ് കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍

പാതിവില തട്ടിപ്പ് കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. തിരൂര്‍ വാക്കാട് സ്വദേശിയായ പാലക്ക വളപ്പില്‍ ചെറിയ ഒറ്റയില്‍ റിയാസ് എന്നയാളാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പതിവില തട്ടിപ്പില്‍ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.ആല് ഫൗണ്ടേഷന് എന്ന ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ആല് ഫൗണ്ടേഷന് തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഇടനിലക്കാരനാണ് അറസ്റ്റിലായ പ്രതി.
https://www.facebook.com/Malayalivartha

























