അച്ചന്‍കോവിലാറിന്റെ കൈവഴിയായ പുത്തനാറില്‍ നീര്‍നായ ശല്യം രൂക്ഷം: ആറ്റില്‍ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവരെയാണ് നീര്‍നായ ആക്രമിച്ചു

അച്ചന്‍കോവിലാറിന്റെ കൈവഴിയായ പുത്തനാറിലാണ് നീര്‍നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നീര്‍നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ്റില്‍ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവരെയാണ് നീര്‍നായ ആക്രമിച്ചത്. നീര്‍നായ കടിച്ച് വലിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളിലും പരിക്കേറ്റ ചെന്നിത്തല വാഴക്കൂട്ടം കൊറ്റോട്ടുകാവില്‍ ഓമനക്കുട്ടന് (50) മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് പുത്തനാറ്റില്‍ തുണി അലക്കിക്കൊണ്ടിരിക്കവേയാണ് ഓമനക്കുട്ടന് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്. ഒരാഴ്ച മുമ്പ് ആറ്റില്‍ കുളിക്കാനിറങ്ങിയ ഓമനക്കുട്ടന്റെ ഭാര്യ മിനി (48)ക്കും നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രഞ്ജിത് കളീക്കല്ചിറ, ശാരി പാമ്പനംചിറയില്, മനോഹരന് മണിമന്ദിരം, ജ്യോതിമോന്‍ തുണ്ടുതറയില്‍, എട്ടു വയസുകാരി മനാദില് എന്നിവര്‍ക്കും നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റു.
കുണ്ടൂരേത്ത് തങ്കപ്പന് (80) നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. രണ്ടാഴ്ചയിലധികമായി നിരവധിപേര്‍ നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സ തേടിയിട്ടും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























