കൊന്നത് അതിന്... ബാലരാമപുരം കൊലപാതകത്തില്‍ ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ടബന്ധം; കുഞ്ഞിനെ കിണറ്റിലിട്ടത് ആ വൈരാഗ്യം മൂലം

തിരുവനന്തപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി.
പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്.
സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഹരികുമാര്‍ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു.
29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ അന്വേഷണസംഘത്തിന് നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു. പരശുവയ്ക്കല്‍ സ്വദേശിയായ പോലീസുകാരനെതിരേയാണ് കേസെടുത്തത്. തന്നെ അയാള്‍ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് പരാതി. ഇയാള്‍ നേരത്തേ എസ്.പി. ഓഫീസിലെ പോലീസുകാരനായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് പരാതി പറഞ്ഞത്. ബാലരാമപുരം പോലീസാണ് കേസെടുത്തത്.
പോലീസുകാരനെതിരേ കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയാലേ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂവെന്ന് ബാലരാമപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്ത് പറഞ്ഞു. ഇതിനിടെ, ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്‍കി. കളക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇന്‍സ്െപക്ടര്‍ ധര്‍മജിത്ത് പറഞ്ഞു.
പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ രംഗത്ത് എത്തിയത് മറ്റൊരു വഴിത്തിരിവായി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായാണ് മൊഴി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം സുതാര്യമായി മുന്നോട്ടുപോകുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നടപടികളിലേക്ക് കടക്കുമെന്നും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി പറഞ്ഞു. എന്നാല്‍ ഇക്കാര്യം പുറത്തുവിടാതെ പൊലീസ് രഹസ്യമാക്കുകയാണെന്നും ആരോപണമുണ്ട്.
"
https://www.facebook.com/Malayalivartha

























