ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്... വാടക 600 രൂപ മുതല്‍ 2500 രൂപ വരെ

ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഓരോ ആംബുലന്‍സുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാര്‍ജും നിശ്ചയിച്ചിരിക്കുന്നത്്.
നോണ്‍ എസി ഒമ്നി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക നല്‍കേണ്ടത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജന്‍ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കേണ്ടതാണ്.
ഓരോ മണിക്കൂറിനും 150 രൂപയാണ് വെയ്റ്റിങ് ചാര്‍ജ്. എസിയുള്ള ഒമ്നി ആംബുലന്‍സിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്. ഓക്സിജന്‍ സപ്പോര്‍ട്ടിന് 200 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും നല്‍കണം.
നോണ്‍ എസി ട്രാവലര്‍ ആംബുലന്‍സിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയാണുള്ളത്്. എസിയുള്ള ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാണ് 20 കിലോമീറ്റര്‍ വരെയുള്ള മിനിമം വാടക നല്‍കണം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാര്‍ജ്.
അതേസമയം ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യന്‍സുമുള്ള ഡി ലെവല്‍ ആംബുലന്‍സുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കേണ്ടതാണ്. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാര്‍ജ്.
"
https://www.facebook.com/Malayalivartha

























