കോടികള്‍ മറിഞ്ഞത് അഞ്ച് കമ്പനികള്‍ വഴി.... കോടികളുടെ പാതി വില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സായി ഗ്രാമ ട്രസ്റ്റ് ചെയര്‍മാര്‍ അനന്തകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും... പോലീസ് റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കാന്‍ കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു

സ്കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന് എന്നിവ പാതി വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളമായി കോടികള്‍ പിരിച്ചെടുത്ത് വഞ്ചിച്ച പാതി വില തട്ടിപ്പ് കേസില്‍ അറസ്റ്റ് ഭയന്ന് രണ്ടാം പ്രതി ജീവകാരുണ്യ സംഘടനയായ സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാര്‍ കെ. എന്‍. അനന്തകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ തലസ്ഥാന ജില്ലാ കോടതി ഇന്ന് പരിഗണിക്കും.
പോലീസ് റിപ്പോര്‍ട്ട് ഇന്ന് (വ്യാഴാഴ്ച) ഹാജരാക്കാന്‍ കോടതി തിങ്കളാഴ്ച ഫെബ്രുവരി 10 ന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയാണ് ഹര്‍ജി പരിഗണിക്കുന്നത്. കണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ് സ്റ്റേഷന്റെ പേര് വയ്ക്കാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്.
പാതി വില തട്ടിപ്പില്‍ കോടികള്‍ മറിഞ്ഞത് അഞ്ച് കമ്പനികള്‍ വഴിയെന്ന് മൂവാറ്റുപുഴ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, പ്രൊപ്പൈറ്റര് പദവികളാണ് ഒന്നാം പ്രതി അനന്തുകൃഷ്ണന് ഈ സ്ഥാപനങ്ങളില്‍ വഹിച്ചത്. തട്ടിപ്പ് നടത്താന്‍ ഒന്നാം പ്രതി അനന്തുകൃഷ്ണന് അഞ്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ഇയ്യാട്ടുമുക്കിലെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് വഴി അനന്തുകൃഷ്ണന് തട്ടിപ്പ് നടത്തിയിരുന്നു. ഇതു കൂടാതെ തൊടുപുഴയിലെ സോഷ്യല്‍ ബീ വെന്‍ചേഴ്സ് വഴി എന്‍ജിഒകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങി.
പ്രൊഫഷണല്‍ സര്‍വീസസ് ഇന്നവേഷന്‍ കൊറാസോണ്‍, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷന്‍, കടവന്ത്രയിലെ സോഷ്യല്‍ബീ വെന്‍ചേഴ്സ് എല്‍എല്‍പി എന്നീ സ്ഥാപനങ്ങള്‍ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തി. ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, പ്രൊപ്പൈറ്റര് പദവികളാണ് അനന്തുകൃഷ്ണന് ഈ സ്ഥാപനങ്ങളില്‍ വഹിച്ചത്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്കൂട്ടര്‍ , തയ്യല്‍ മെഷീന്, ലാപ്ടോപ്പ് എന്നിവ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുവന്തപുരം റൂറല്‍ വെള്ളറ പോലീസും ഫെബ്രുവരി 11 ന് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തു.
"
https://www.facebook.com/Malayalivartha

























