കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്...

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര നിലപാടാണ് യൂസര്‍ ഫീയെന്ന ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ കാരണമായത്. യൂസര്‍ ഫീ ഉപയോഗിച്ച് കിഫ്ബി വായ്പ തിരിച്ചടയ്ക്കും.
ബഡ്ജറ്റ് പൊതുചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ, കിഫ്ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഒരുശതമാനം ഇന്ധന സെസ്സും മോട്ടോര്‍ വാഹന നികുതി വിഹിതവുമാണ് കിഫ്ബിയുടെ വരുമാനം. ഇത് സെക്യൂരിറ്റി നല്‍കിയാണ് വായ്പയെടുക്കുന്നത്.
കിഫ്ബി വായ്പകള്‍ 2022വരെ സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ടോള്‍ പിരിക്കേണ്ടെന്ന നിലപാടെടുത്തത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ കിഫ്ബിയെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ 15,895.50 കോടിയുടെ അധിക വായ്പയ്ക്കുള്ള അവകാശം നഷ്ടപ്പെട്ടു. കേന്ദ്ര സമീപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്ന് കേന്ദ്രം വാദിച്ചതിനെ തുടര്‍ന്നാണ് കിഫ്ബി പദ്ധതികളെ വരുമാനദായകമാക്കാന്‍ തീരുമാനിച്ചത്. കിഫ്ബിക്ക് വരുമാനമുണ്ടായാല്‍ വായ്പകളെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും
"
https://www.facebook.com/Malayalivartha

























