ശബരിമല കുംഭമാസ പൂജകള്‍ക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി...

ശബരിമല കുംഭമാസ പൂജകള്‍ക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി.
തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യല്‍ സര്‍വീസുകളും മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
"
https://www.facebook.com/Malayalivartha

























