എന്റെ മാലാഖ’... ഒടുവിൽ തന്റെ പ്രിയതമയ്ക്ക് പിന്നാലെ സജീറും ഈ ലോകത്തോട് വിട പറഞ്ഞു...

നിക്കാഹ് നടന്നതിന് പിന്നാലെ ഷൈമ എന്ന പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് ദിവസങ്ങൾക്കകമാണ് അയൽവാസിയായ സജീറിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈമയുടെ ആത്മഹത്യയെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ തന്നെ സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ, കുടുംബം സജീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ തന്നെ ചികിത്സ കഴിഞ്ഞ് സജീർ വീട്ടിൽ തിരികെയെത്തിയെങ്കിലും വീട്ടിലെ ശുചിമുറി കഴുകാനുപയോഗിക്കുന്ന ലോഷൻ കുടിച്ച് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീണ്ടും ആശുപത്രിയിലായ സജീറിനെ ചികിത്സയിലിരിക്കെയാണ് കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് എടവണ്ണ പുകമണ്ണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ട് മുമ്പ് െൈഷമയുമൊത്തുള്ള ചിത്രം സജീർ സമൂഹ മാദ്ധ്യമത്തിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്റെ മാലാഖ’ എന്ന് കുറിച്ചുകൊണ്ടാണ് സജീർ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളുകളായി ഇഷ്ടത്തിലായിരുന്ന ഇരുവർക്കും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇതിനിടെയാണ് വീട്ടുകാർ ഷൈമയുടെ വിവാഹം നിർബന്ധപൂർവം നടത്തിയത്. ഷൈമയുടെ സമ്മതമില്ലാതെയായിരുന്നു നിക്കാഹ്. ജനുവരി അവസാനം മതാചാരപ്രകാരമുള്ള ചടങ്ങ് നടത്തിയെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ടു പോയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷൈമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിക്കാഹിനു പെണ്‍കുട്ടിക്കു സമ്മതക്കുറവുണ്ടായിരുന്നു എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു നിക്കാഹിനു സമ്മതിക്കേണ്ടി വന്നതിലെ വിഷമത്തിലാണ് ഷൈമ ജീവനൊടുക്കിയതെന്നാണു വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിനുശേഷം പിഎസ്സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ.
നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു. വീടിനു സമീപത്തുള്ള സജീരുമായി ഇഷ്ടത്തിലായിരുന്നു ഷൈമ. ഇയാളെ വിവാഹം കഴിക്കാനായിരുന്നു താൽപര്യം.എന്നാൽ മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ അയൽവാസിയായ സജീർ അന്ന് തന്നെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ.
പുതിയത്ത് വീട്ടില്‍ ഷേര്‍ഷ സിനിവര്‍ എന്ന ഇബ്നുവാണ് ഷൈമയുടെ പിതാവ്. രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവിന്റെ സഹോദരന്റെ കാരക്കുന്നിലുള്ള വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. സംഭവ ദിവസം വൈകുന്നേരം അഞ്ചരയോടെ കാരക്കുന്നിലെ വീടിന്റെ ടെറസിലുള്ള കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ഷൈമയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























