Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ല: സജിയുടെ മരണത്തിനു ശേഷം, വാക്കേറ്റം: തന്നെയും അച്ഛൻ കൊല്ലും.!

13 FEBRUARY 2025 11:13 AM IST
മലയാളി വാര്‍ത്ത

ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ പിതാവ് സോണിക്കെതിരെ മകൾ. അമ്മയെ കൊലപ്പെടുത്തുകയായിരുന്നു അച്ഛന്റെ ലക്ഷ്യമെന്നാണ് മകൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മകൾ പറഞ്ഞു കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു ചേർത്തല സ്വദേശിനി സജി മരണപ്പെടുന്നത്.

അമ്മയെ കൊലപ്പെടുത്താനാണ് അച്ഛന്‍ ശ്രമിച്ചതെന്ന് മകൾ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അമ്മയെ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. ഒന്നരമണിക്കൂറോളം അമ്മ രക്തം വാര്‍ന്നു കിടന്നുവെന്നും മകൾ ആരോപിച്ചു. പിതാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും മകൾ പറഞ്ഞു. സജിയുടെ കല്ലറ പൊളിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തു. അമ്മയെ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന മകളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്കായാണ് മൃതദേഹം പുറത്തെടുത്തത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു മാസം മുൻപു സജിയെ ഭർത്താവ് സോണി ആക്രമിച്ചെന്നാണു മീഷ്മയുടെ മൊഴി. സജി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ നാളുകളിൽ മീഷ്മയ്ക്കൊപ്പം സോണിയും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഭയം കാരണം അപ്പോഴൊന്നും മീഷ്മ ആരോടും മറ്റൊന്നും പറഞ്ഞില്ല. സജിയുടെ മരണത്തിനു ശേഷം, ചൊവ്വാഴ്ച സോണിയും മീഷ്മയും തമ്മിൽ വാക്കേറ്റമുണ്ടായി. അപ്പോഴും സോണി ഭീഷണി തുടർന്നപ്പോഴാണു മീഷ്മ ചേർത്തല പൊലീസിനോട് എല്ലാം തുറന്നുപറഞ്ഞത്.


സജിയുടെ മരണശേഷം മക്കൾക്കു കൂട്ടായി ചേർത്തലയിലെ വീട്ടിൽ സജിയുടെ അമ്മ ബേബിയുമുണ്ടായിരുന്നു. ചൊവ്വാഴ്ച ബേബിയെയും സോണി ഭീഷണിപ്പെടുത്തി. ഉടൻ തന്നെ ഇക്കാര്യം ചേർത്തല പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇരുവർക്കും സംരക്ഷണമൊരുക്കി.ജനുവരി 8നു സജിയെ സോണി ആക്രമിക്കുമ്പോൾ താനും വീട്ടിലുണ്ടായിരുന്നെന്നാണു മീഷ്മ പൊലീസിനെ അറിയിച്ചത്. അക്രമത്തെ ചോദ്യം ചെയ്ത മീഷ്മയെ അന്നും സജി ഭീഷണിപ്പെടുത്തി. മാതാവിന്റെ പരുക്കു മാറുമെന്ന വിശ്വാസത്തിലാണ് അന്ന് ഒന്നും പറയാതിരുന്നതെന്നും മീഷ്മ പൊലീസിനെ അറിയിച്ചു.

ജിയുടെ മൃതദേഹം പുറത്തെടുത്തു നടപടികളിലേക്കു കടന്നെങ്കിലും ആശുപത്രിയിൽ മകൾ നൽകിയ മൊഴി പൊലീസ് പരിശോധിക്കുന്നുണ്ട്. ഗോവണിയിൽനിന്നു വീണാണു സജിക്കു പരുക്കേറ്റതെന്നാണു മകൾ ആശുപത്രിയിൽ അറിയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളെന്നു പൊലീസ് അറിയിച്ചു.

സജി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണെന്ന വിവരം സജിയുടെ ബന്ധുക്കൾ അറിഞ്ഞതു 2 ദിവസം കഴിഞ്ഞ് ആണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സജി ആശുപത്രിയിലാണെന്ന് അറിഞ്ഞത് സജിയുടെ മകൻ ബെനോബ് വിദേശത്തുനിന്നു വിളിച്ചു പറഞ്ഞപ്പോഴാണെന്നു സജിയുടെ സഹോദരൻ ജയിംസ് പറഞ്ഞു. സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ ഭർത്താവ് സോണി അവിടെയുണ്ടായിരുന്നു. യഥാർഥ സംഭവം മകളിൽ നിന്നു പുറത്തറിയാതിരിക്കാനാണു സോണി അവിടെത്തന്നെ കഴിഞ്ഞതെന്നാണു ബന്ധുക്കളുടെ ആരോപണം.

സജിയുടെ മൃതദേഹം സംസ്‌കരിക്കുന്നതു വരെ ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു സോണിയുടെ ഇടപെടലെന്നും അവർ പറഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോൾ സജിക്കു ബോധമുണ്ടായിരുയെന്നു മകൾ മീഷ്മ പറഞ്ഞു. വല്ലാതെ വേദനിക്കുന്നെന്നു പറഞ്ഞു. പിന്നെ സജി മിണ്ടിയിട്ടില്ലെന്നും മീഷ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (5 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (5 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (7 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (9 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (9 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (9 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends