Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് 1000 ദിവസത്തിലേറെ.. പേര്‍ക്ക് 500ലധികം ദിവസം പരോള്‍.. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈല്‍ ഫോണുമെല്ലാം പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്..

13 FEBRUARY 2025 01:10 PM IST
മലയാളി വാര്‍ത്ത

ജയിലുകൾ ഇന്ന് സുഖവാസ കേന്ദ്രങ്ങളായി മാറുകയാണ് . അതും കൊടും ക്രിമിനലുകൾക്ക് . സംസ്ഥാനത്തെ തടവറകള്‍ ഭരിക്കുന്നത് സിപിഎം കുറ്റവാളികളാണ് എന്നത് പരസ്യമായ രഹസ്യമാണ്. പ്രത്യേകിച്ചും ടി പി ചന്ദ്രശേഖരന്റ കൊലയാളികള്‍. കൊടി സുനിക്കെതിരെ തിരുവായ്ക്ക് മറുവാ പറയാന്‍ ഒരു ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ധൈര്യമില്ല. ജയിലില്‍ കിടന്നു കൊണ്ട് പുറത്ത് ഓപ്പറേഷനുകള്‍ നടത്തുന്നത് സുനിയുടെ പതിവ് പരിപാടിയാണ്. സര്‍ക്കാറിന്റെ ഒത്താശയാണ് ഇതിനെല്ലാം ഇവര്‍ക്ക് ഊര്‍ജ്ജം പകരുതുന്നത്.കൊടും കുറ്റവാളികളായ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്‍കുകയാണ് പിറണായി സര്‍ക്കാര്‍.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആരൂം വാപൊളിക്കും. ര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് 1000 ദിവസത്തിലേറെയാണെന്നതാണ് പുരത്തുവരുന്ന വിവരം. ജയിലില്‍ തന്നെ ഇഷ്ടംപോലെ സ്വാതന്ത്ര്യവുമുണ്ട്. ഇത് കൂടാതെയാണ് ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈല്‍ ഫോണുമെല്ലാം പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് യഥേഷ്ടം പരോള്‍ കിട്ടി പുറത്തിറങ്ങാന്‍ സാധിക്കുന്നതും.കെ സി രാമചന്ദ്രനും ട്രൗസര്‍ മനോജും സജിത്തും ജയിലിന് പുറത്ത് ആയിരം ദിവസത്തിലധികം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

 

6 പേര്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചു.സഭയില്‍ തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.പലപ്പോഴും ജയിലില്‍ പ്രശ്നക്കാരായ ഇവരെ ജയില്‍ മാറ്റിയാലും മറ്റിടങ്ങളിലും സര്‍വ്വസ്വാതന്ത്ര്യം തന്നെയാണ്. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജന്‍, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, ഷാഫി, ഷിനോജ്, രജീഷ്, സുനില്‍കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. കൊടി സുനിക്ക് ഈ വര്‍ഷം ആദ്യവും പരോള്‍ അനുവദിച്ചിരുന്നു. പരോളിലിരിക്കെയാണ് കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സുനി കണ്ടതും.

 

പി.കെ. കുഞ്ഞനന്തന് 327 ദിവസമാണ് പരോള്‍ അനുവദിച്ചത്. 2020 മാര്‍ച്ച് 30ന് മൂന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ജാമ്യത്തിലിരിക്കെ ജൂണ്‍ 11നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്. കെ.സി. രാമചന്ദ്രന് 28 തവണയായി 1081 ദിവസമാണ് പരോള്‍ അനുവദിച്ചത്.ടി.പി കൊലക്കേസില്‍ വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞിട്ടും സി.പി.എം മുന്‍ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് റിപ്പോര്‍ട്ട് അടക്കം നേരത്തെ ഹൈക്കോടതിയില്‍ വന്നിരുന്നു.പരോള്‍ കാലത്ത് തന്റെ നേതൃത്വത്തില്‍ സാമൂഹ്യസേവനത്തിന്റെ ഭാഗമായി വയോധികര്‍ക്കായി വീടുനിര്‍മാണം നടത്തി. പെണ്‍മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ട്. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം രാമചന്ദ്രന്‍ കോടതി മുമ്പാകെ പറഞ്ഞിരുന്നു.

 

ടി.കെ. രാജേഷ് 21 തവണയായി 940 ദിവസം പരോള്‍ അനുവദിച്ചു. ട്രൗസര്‍ മനോജ് എന്ന മനോജ്: 26 തവണയായി 1068 ദിവസം പരോളില്‍ ജയിലിന് പുറത്ത് കഴിഞ്ഞുവെന്നാണ് പുരത്തുവന്ന വിവരം. അണ്ണന്‍ സജിത്ത് എന്ന സിജിത്ത്: 21 തവണയായി 1078 ദിവസം പരോളിലാണ്.മുഹമ്മദ് ഷാഫി: 15 തവണയായി 656 ദിവസം പരോളില്‍ കഴിഞ്ഞു. ഇടക്കിടെ ജയിലിന് പുറത്തിറങ്ങുന്ന ഷാഫി വിവാഹവും കഴിച്ചിരുന്നു. ഷിനോജ്: 17 തവണയായി 925 ദിവസം പരോളില്‍ കഴിഞ്ഞു. ഇവരൊക്കെയും 227 ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. 24 തവണയായി 782 ദിവസമാണ് റഫീഖിന് പരോള്‍ ലഭിച്ചത്.

കിര്‍മാണി മനോജ് എന്ന മനോജ് കുമാറിനാകട്ടെ 19 തവണയായി 851 ദിവസം പരോളില്‍ പുറത്തിറങ്ങി. കൊടി സുനി എന്ന സുനില്‍കുമാര്‍: മൂന്ന് തവണയായി 60 ദിവസവും, എം.സി. അനൂപ്: 15 തവണയായി 900 ദിവസം പരോളില്‍ കഴിഞ്ഞു. കൃഷ്ണന്‍: 10 ദിവസം പരോളിലാണ് കഴിഞ്ഞത്.ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഓരോ പ്രതികള്‍ക്കും എത്ര തവണ പരോള്‍ അനുവദിച്ചുവെന്നും കാലാവധി എത്രയെന്നും ചോദിച്ചായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (5 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (5 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (7 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (9 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (9 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (9 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends