സൗന്ദര്യം പോരെന്നു പറഞ്ഞ് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

സൗന്ദര്യം പോരെന്നു പറഞ്ഞ് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു വിവാഹം കഴിച്ച എറണാകുളം സ്വദേശിയായ യുവതി, തണ്ണീര്‍പന്തല്‍ സ്വദേശിയായ ഭര്ത്താവിനെതിരെയാണു പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവറായ കുറ്റിക്കാട്ടില്‍ അജ്മല്‍ (30), ഇയാളുടെ ബന്ധുക്കളായ അയിശ, മൈമൂനത്ത്, ശബാന എന്നിവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞു നാലു മാസം മുതല്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു പീഡിപ്പിക്കാന്‍ ആരംഭിച്ചെന്നു പരാതിയില്‍ പറയുന്നു. യുവതിക്കു സൗന്ദര്യം പോരെന്നും അജ്മലിനു നല്ല പെണ്ണിനെ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഗര്ഭിണിയാകാത്തതു പരാതിക്കാരിയുടെ കുറ്റം കൊണ്ടാണെന്നു പറഞ്ഞും പീഡിപ്പിച്ചു. ഇതിനിടെ ആറു പവന് സ്വര്‍ണം അജ്മല്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. 2022 ഡിസംബര്‍ 27നായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha

























