Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കല്ലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

14 FEBRUARY 2025 01:02 AM IST
മലയാളി വാര്‍ത്ത

വലിയ അപകടത്തില്‍ നിന്നാണ് കരകയറിയതെന്നും എല്ലാവരും ചേര്‍ത്തുനിര്‍ത്തിയെന്നും കരുതലിന് നന്ദിയുണ്ടെന്നും ഉമ തോമസ് എംഎല്‍എ. കല്ലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹവും ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പരിചരണവും കൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് കരകയറാനായതെന്നും എല്ലാവരും തന്റെ കൂടെ നിന്നുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എം.എല്‍എ പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് എല്ലാ ക്രെഡിറ്റും നല്‍കാനുള്ളത്. കുടുംബവും പാര്‍ട്ടിയും ചേര്‍ത്തുനിര്‍ത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ അപകടം നടന്ന കാര്യവും അതിനുശേഷമുള്ള സംഭവങ്ങളും ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. ആശുപത്രിയിലെ ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു. ആശുപത്രിയിലെ അനുഭവങ്ങളും ഉമ തോമസ് പങ്കുവെച്ചു.

46 ദിവസത്തെ ചികിത്സക്കുശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്. അപകടശേഷം ഒന്നും ഓര്‍മയുണ്ടായിരുന്നില്ലെന്ന് ഉമ തോമസ് പറഞ്ഞു. അതിനാല്‍ തന്നെ അപകടത്തിന്റെ വേദനകളൊന്നും ഒന്നും അനുഭവിച്ചിട്ടില്ല. ഓര്‍മ വന്നതിനുശേഷം കുറെ കാക്കി ഡ്രസിട്ട് ആളുകളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷന്‍ ആണെന്നാണ് കരുതിയത്. ചോദിച്ചപ്പോഴാണ് ആശുപത്രിയിലാണെന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ട്യൂബില്‍ കൂടെ വരുമെന്നാണ് പറഞ്ഞത്.

എന്ത് ചോദിച്ചാലും എല്ലാം അവര്‍ ചെയ്യുമെന്ന് മറുപടി നല്‍കിയത്. പിന്നെ ഒരു സാധനം കുത്തിവെച്ചിട്ട് ഇത് ഓക്‌സിജന്‍ ആണെന്നാണ് പറഞ്ഞത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരമില്ലെയെന്നും ഓക്‌സിജന്‍ നമ്മള്‍ മൂക്കിലൂടെ ശ്വസിക്കുന്നതല്ലേയെന്നൊക്കെയാണ് താന്‍ ചോദിച്ചത്. ആശുപത്രിയാണെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ കുറെ കണ്ടിട്ടുണ്ടെന്നായിരുന്നു എന്റെ മറുപടി. ഒരോ ദിവസവും നഴ്‌സുമാര്‍ നല്‍കിയ പരിചരണം ഏറെ വിലമതിക്കുന്നതായിരുന്നു. അത്രയധികം ഒരോരുത്തരും ചേര്‍ത്തുപിടിച്ചു.

റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നല്ലരീതിയില്‍ പരിചരിച്ചു. അത്രയും ഉയരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും എനിക്ക് തിരിച്ചുവരാനായി. മിഷേല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ചേര്‍ത്തുപിടിച്ചു. അപകടത്തെ അതിജീവിക്കാനായത് ഈ ആശുപത്രിയുടെ എംഡി അടക്കമുള്ളവരുടെ പ്രയത്‌നത്തിന്റെ ഫലമാണ്. ഫിസിയോ തെറപ്പി ടീം, സപ്പോര്‍ട്ടിങ് സ്റ്റാഫ് അങ്ങനെ എല്ലാവരും നല്ലരീതിയില്‍ എന്ന് നോക്കി. കൃഷ്ണദാസും കൃഷ്ണനുണ്ണിയുമൊക്കെ എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (5 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (5 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (7 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (9 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (9 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (9 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends