വടകരയില്‍ കാറിടിച്ച് ഒമ്പതു വയസുകാരി കോമയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

വടകരയില്‍ കാറിടിച്ച് ഒമ്പതു വയസുകാരി കോമയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാനായി ശ്രമിച്ചതിനും വടകര പൊലീസ് എടുത്ത കേസിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുക.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത കേസില്‍ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും.
നാദാപുരം പൊലീസാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു കേസിലും പ്രതി ഷെജീലിന് ജാമ്യം ലഭിച്ചിട്ടുണ്ടായിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു ഷെജിലിന്റെ മറുപടി.കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്.
https://www.facebook.com/Malayalivartha

























