സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും പാലിക്കാത്ത സാഹചര്യമാണ് കേരളത്തിലെന്ന് ഹൈക്കോടതി...

സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും പാലിക്കാത്ത സാഹചര്യമാണ് കേരളത്തിലെന്ന് ഹൈക്കോടതി. സെക്രട്ടേറിയറ്റിന് മുന്നില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് (കെ.എസ്.ഇ.എ) ബോര്‍ഡ് സ്ഥാപിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കാതെ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തള്ളിയായിരുന്നു വിമര്‍ശനം.
അടുത്തയാഴ്ച പുതിയ സത്യവാങ്മൂലം നല്‍കണം. അനുസരിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയാണ് വേണ്ടത്. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെങ്കില്‍ അരാജകത്വമായിരിക്കും ഫലമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തുകയുണ്ടായി.
ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ മറികടന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അച്ചടക്കനടപടിയെക്കുറിച്ച് വ്യക്തമാക്കാതെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരാളെ കൊലപ്പെടുത്തിയാല്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനു പുറമെ,അച്ചടക്കനടപടിയും സ്വീകരിക്കില്ലേയെന്ന് കോടതി ചോദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























