ഒരുക്കങ്ങള്‍ തകൃതിയില്‍... നൂറനാട് പടനിലം ശിവരാത്രിക്കായി നന്ദികേശന്മാര് ഒരുങ്ങുന്നു....

ഒരുക്കങ്ങള്‍ തകൃതിയില്‍... നൂറനാട് പടനിലം ശിവരാത്രിക്കായി നന്ദികേശന്മാര് ഒരുങ്ങുന്നു.... പടനിലം ക്ഷേത്രത്തിലെ 16 കരകളില്‍ നിന്നും അംബരചുംബികളായ നന്ദികേശന്മാര് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതാണ്. പൊക്കത്തിലും കെട്ടുഭംഗിയിലുമാണ് വര്‍ണപ്പൊലിമയാര്‍ന്ന കെട്ടുകാഴ്ചകളായ നന്ദികേശന്മാര് തയ്യാറാകുന്നത്.
മധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങളില്‍ പ്രധാനമാണ് നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം. നന്ദികേശ പൈതൃക ഗ്രാമമായ പടനിലത്തെ സംസ്കാരിക പെരുമയും കാര്‍ഷിക പെരുമയും വിളിച്ചോതുന്ന ഉത്സവമാണ് മഹാ ശിവരാത്രി.
നാനാജാതി മതസ്ഥര്‍ ഒന്നുചേര്‍ന്ന് മതസൗഹാര്‍ദത്തിന്റെ പ്രതീകങ്ങളായി മാറുന്നതും അവിടത്തെ പ്രത്യേകതയാണ്. നന്ദികേശന്മാരുടെ ചട്ടം ഇട്ടുകൂട്ടല് ആരംഭിച്ചതോടെ കരകള്‍ ആകമാനം ഉത്സവ ലഹരിയിലായിരിക്കുകയാണ്. മുഴുവന്‍ കരകളിലും ക്ഷേത്രാചാര ചടങ്ങുകളും ഭാഗവത പാരായണവും അന്നദാനവും ദീപാരാധനയും രാത്രിയില്‍ വിവിധ കലാപരിപാടികളും നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha

























