നിശ്ചിത ജോലി പൂര്‍ത്തിയാക്കാതെ വണ്ടി നിര്ത്തിപ്പോയെന്ന കാരണം കാണിച്ച് ലോക്കോ പൈലറ്റിന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്കി റെയില്‍വേ

നിശ്ചിത ജോലി പൂര്‍ത്തിയാക്കാതെ വണ്ടി നിര്ത്തിപ്പോയെന്ന കാരണം കാണിച്ച് ലോക്കോ പൈലറ്റിന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്കി റെയില്‍വേ.
തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് (ഗുഡ്സ്) എസ്. ദീപുരാജിനെയാണ് റെയില്‍വേ 'നിര്‍ബന്ധമായി' പറഞ്ഞുവിട്ടത്. ആവശ്യത്തിന് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ ജോലിസമയം ദീര്‍ഘിപ്പിക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് ഈ നടപടി. തിരുവനന്തപുരം സീനിയര്‍ ഡിവിഷന് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്.
ബുധനാഴ്ച ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. ദീപുരാജ് ഉത്തരവ് കൈപ്പറ്റിയിട്ടില്ല. 45 ദിവസത്തിനുള്ളില്‍ തിരുവനന്തപുരം അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്.2023-ല്‍ നടന്ന സംഭവത്തിലാണ് നടപടി.
തിരുനെല്‍വേലിയില്‍ നിന്ന് ചരക്കുവണ്ടി ഓടിച്ച് ദീപുരാജ് കൊല്ലത്ത് എത്തി. അവിടന്ന് ലോക്കോ പൈലറ്റ് മാറേണ്ടതായിരുന്നു. അത് നടന്നില്ല. പെരിനാടുവരെ വണ്ടി ഓടിക്കാന്‍ നിര്‍ദേശം കിട്ടി. വണ്ടി പെരിനാട് എത്തിയപ്പോള്‍ എറണാകുളം ഭാഗത്തേക്ക് നിര്‍ദേശിച്ചു. അതിന് വിസമ്മതിച്ചു എന്നതാണ് കുറ്റം.
"
https://www.facebook.com/Malayalivartha

























