തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്....വല്ലച്ചിറ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്

തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്....വല്ലച്ചിറ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്.
വല്ലച്ചിറ സ്വദേശി സന്തോഷിന്റെ (50) മരണം കൊലപാതകമെന്ന് പൊലീസ്. തൃശൂര്‍ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് .
മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. സന്തോഷിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























