അച്ചൻമാരെ പറ്റിച്ച് പിണറായി ലക്ഷങ്ങൾ മദ്രസകളിലേക്ക്.. മരുമോനെ ഭദ്രമാക്കാൻ അഡാർ നീക്കം!

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനെ ഉപയോഗിച്ച് ന്യൂനപക്ഷ മന്ത്രി നടത്തിയ സ്വജനപ്രീണനം വിവാദമാകുന്നു. 2026 ൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നില ഭദ്രമാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.
കോർപ്പറേഷൻ മദ്രസ അധ്യാപകർക്ക് നൽകുന്ന ഭവനവായ്പ 2.5 ലക്ഷം രൂപ ഒറ്റയടിക്ക് 5 ലക്ഷമാക്കി ഉയർത്തുക മാത്രമല്ല അതിനെ പലിശ രഹിതമാക്കുകയും ചെയ്തു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, അതിലെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കാനുള്ളതല്ലെന്ന് ആരോപിച്ചാണ് ക്രൈസ്തവ സഭകൾ രംഗത്തെത്തിയത്. . മദ്രസ അധ്യാപകർക്കു മാത്രം പലിശ രഹിത വായ്പ നൽകുന്നതിൽ വിവേചനമുണ്ട്; ഭിന്നതയ്ക്കിട യാക്കുകയും ചെയ്യുമെന്നാണ് സഭാനാഥൻമാർ പറയുന്നത്. മനുഷ്യ-വന്യമ്യഗ സംഘർഷത്തിൽ ബിഷപ്പുമാർ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന സന്ദർഭത്തിലാണ് ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഒരു പ്രത്യേക വിഭാഗത്തിന് തീറെഴുതിയത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോ അവരുടെ മതാധ്യാപകരോ വായ്പയെടുത്താൽ ഉയർന്ന പലിശ നൽകണം. ഇവിടെയാണ് വിവേചനം ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനെ മുസ്ലീം വികസന കോർപ്പറേഷനാക്കി മാറ്റിയെന്നാണ് ആരോപണം. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സർക്കാർ വെട്ടിക്കുറച്ച് പകുതിയാക്കിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. നേരത്തെ അനുവദിച്ച തുക പോലും കൊടുത്തിട്ടുമില്ല. അതിനിടെയാണ് ഒറ്റയടിക്ക് മദ്രസ അധ്യാപകരുടെ പലിശരഹിത വായ്പ ഇരട്ടിയാക്കിയത്. സർക്കാർ ഇത് കൃത്യമായി വിശദീകരിച്ചില്ലെങ്കിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്നു സംശയിക്കേണ്ടിവരുമെന്നാണ് ബിഷപ്പുമാർ പറയുന്നത്. മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ വഴി നൽകുന്ന പലിശരഹിത ഭവനവായ്പ അഞ്ച് ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്നു പറ ഞ്ഞത്, ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനാണ്. വായ്പത്തുക മാത്രം 84 ഗഡുക്കളായി തിരിച്ചടച്ചാൽ മതി. മാത്രമല്ല, മദ്രസ അധ്യാപകർക്ക് അധ്യാപനത്തിനൊപ്പം സ്വയംതൊഴിൽ കണ്ടെത്താനുമുണ്ട് പലിശരഹിത വായ്പ. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ 1956ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെ യ്ത ഒരു കേരള സർക്കാർ കമ്പനിയാണ്.മുൻ എം എൽ എ സ്റ്റീഫൻ ജോർജാണ് സ്ഥാപനത്തിന്റെ ചെയർമാൻ.എന്നാൽ ചെയർമാൻ ഇക്കാര്യം അറിയാതെയാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. ചെയർമാന് കൂടി പണി കൊടുത്തിരിക്കുകയാണ് സർക്കാർ. മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാർസി തുടങ്ങി വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങളുടെ സാമ്പത്തികവും വികസനപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയ ത്തിനു കീഴിലുള്ള ദേശീയ ന്യൂനപക്ഷ വികസന & ധനകാര്യ കോർപറേഷൻ്റെ ചാനലൈസിംഗ് ഏജൻസിയാണിത്. പക്ഷേ, മുസ്ലിം സമുദായത്തിനല്ലാതെ മറ്റാർക്കും പലിശരഹിത വായ്പ നൽകുന്നതായി ഇവരുടെ വെബ്സൈറ്റിൽ വിവരമില്ല. ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സ്വയംതൊഴിൽ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, മൈക്രോ ഫിനാൻസ്, സ്വയംതൊഴിൽ പദ്ധതി, വിദ്യാഭ്യാസ വായ്പ, ബിസിനസ് വികസന വായ്പ, പ്രവാസി ലോൺ സ്കീം, വീസ ലോൺ സ്കീം, ജീവനക്കാർ ക്കുള്ള വിവിധോദ്ദേശ്യ വായ്പ, പൊതു ഭവന വായ്പാ പദ്ധതി, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വായ്പാ പദ്ധതി, സുമിത്രം-വിവാഹ വായ്പ, സുമിത്രം-ചികിത്സാ വായ്പ എന്നി വകൾക്കൊക്കെ രണ്ടു മുതൽ ഒമ്പതു ശതമാനം വരെ പലിശയു ണ്ട്. ന്യൂനപക്ഷങ്ങൾക്കു പൊതുവായുള്ള ഭവനവായ്പാ പദ്ധ തിക്ക് ആറ് ശതമാനവും സ്വയംതൊഴിൽ പദ്ധതിക്ക് എട്ട് ശതമാ നവും പലിശ നൽകണം. ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ ലംഘനവുമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മദ്രസ അധ്യാപകർക്കു മാത്രമായി പലിശരഹിത വായ്പ നൽ കാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് പൂർണമായും മദ്രസ അധ്യാപക ക്ഷേമനിധി ബോർഡാണ് നടപ്പിലാക്കേണ്ടതെന്നും അതിനു പകരം ന്യൂനപക്ഷങ്ങളുടെ പൊതുസംവിധാനത്തിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്നതും അംഗീകരിക്കാനാവില്ലെന്നുമാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ചൂണ്ടിക്കാട്ടുന്നത്. അതായത് നീക്കം സുവ്യക്തമാണ്. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുന്നത്. ന്യൂനപക്ഷ വികസന കോർപ്പറേഷന് ന്യൂനപക്ഷങ്ങളിൽ ഉൾപ്പെട്ടെ എല്ലാവരെയും സഹായിക്കാൻ ബാധ്യതയുണ്ടെന്നിരിക്കെ മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ടവരെ മാത്രം സഹായിക്കുന്നത് നിയമവിരുദ്ധമാണ്. ആരോടും പ്രത്യേക പ്രതിപത്തി കാണിക്കുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രിയാണ് ഇത്തരം ഒരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. മുസ്ലീം ലീഗ് പോലും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു പ്രവർത്തിയാണ് സി പി എം ചെയ്തരിക്കുന്നത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്ര തിസന്ധിയുടെ പേരിൽ നേർപകുതിയായി വെട്ടിക്കുറയ്ക്കുക യും മുടക്കുകയും ചെയ്ത സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകു പ്പാണ് പ്രത്യേക വിഭാഗക്കാർക്ക് മാത്രമുള്ള പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കിയത്. സർക്കാരുകൾ പൗരന്മാർക്കിടയിൽ ഈവിധം വിവേചനം നടത്തുന്നത് ഭരണഘടനാവിരുദ്ധമല്ലേ? അല്ലെങ്കിൽ എത്രയും പെട്ടെന്ന് വിശദീകരണം നൽകണം. ഇതാണ് ക്രൈസ്തവ നേതാക്കളുടെ അഭിപ്രായം. എല്ലാ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള കോർപറേഷൻ അതിലെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കാനുള്ളതല്ലെന്നും ക്രൈസ്തവർ പറയുന്നു.. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയല്ല ഉദ്ദേശ്യമെങ്കിൽ മത വിവേചനമില്ലാതെ എല്ലാ ഭവനവായ്പാ പദ്ധതികളും പലിശരഹിതമാക്കുകയോ അല്ലെങ്കിൽ മദ്രസ അധ്യാപകരെപ്പോലെ മ റ്റു ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കുകയോ ചെയ്യണം. അല്ലെങ്കിൽ ഈ കോർപറേഷൻ ആരുടേതാണ് എന്നു ചോദിക്കേണ്ടിവരും - ഇതാണ് ക്രൈസ്തവ സഭകൾ ഉയർത്തുന്ന കാതലായ ചോദ്യം. ഇതിന് സർക്കാർ മറുപടി നൽകിയിട്ടില്ല.വിവിധ വാർത്താറിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഒട്ടേറെ മദ്രസകളുണ്ട്. കൃത്യമായ കണക്കില്ല. 2021 ജൂലായ് 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മദ്രസാ ക്ഷേമനിധിയുണ്ടെന്നും ഇതിൽ 23,809 മദ്രസാ അധ്യാപകർ അംഗങ്ങളാണെന്നുമാണ്. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സഹായധനം നല്‍കുന്നത് നിര്‍ത്തണമെന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ കമ്മിഷന് ചെയര്മാന് പ്രിയങ്ക് കനൂംഗൊ ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.
റിപ്പോർട്ടിൽ മൂന്നു കാര്യങ്ങളാണുള്ളത്. മദ്രസ ബോർഡുകൾ നടത്തുന്ന മദ്രസകൾക്ക് സർക്കാർ സഹായം നൽകരുത്. മദ്രസകളിലെ എല്ലാ വിദ്യാർഥികളെയും വിദ്യാലയങ്ങളിൽ ചേർക്കണം. അവർക്ക് 14 വയസ്സാവുംവരെ ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞത് നാലുമണിക്കൂറെങ്കിലും നൽകണം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസാവകാശനിയമം എല്ലാ സംസ്ഥാനങ്ങളും പാലിക്കണം.
വിവിധ സംസ്ഥാനങ്ങളിലെ മദ്രസകൾ സന്ദർശിച്ചും വിദ്യാർഥികളുമായും അധ്യാപകരുമായും സംസാരിച്ചുമാണ് റിപ്പോർട്ട് രൂപപ്പെടുത്തിയത്. മദ്രസ സന്ദർശിച്ചതിന് ചണ്ഡീഗഢിലും കർണാടകയിലും മേഘാലയ, മധ്യപ്രദേശ്, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലും ചെയർമാൻറെ പേരിൽ പോലീസ് കേസുണ്ട്.
രാജ്യത്തെ മദ്രസകളെല്ലാം അടച്ചുപൂട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മിഷൻ. ഇതിനെതിരെ പ്രതിപക്ഷ പാർട്ടി അംഗങ്ങളും വിവിധ സാമുദായിക സംഘടനകളും പ്രതികരണങ്ങളും നടത്തിവരികയാണ്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ മദ്രസ സംവിധാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ മദ്രസ വിദ്യാഭ്യാസ രീതി. കേരളത്തിൽ പന്ത്രണ്ടായിരത്തിലധികം മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കേരളജംഇയ്യത്തുൽ ഉലമ, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകൾക്ക് കീഴിലാണവ പ്രവർത്തിക്കുന്നത്. സ്കൂൾ -കോളേജ് വിദ്യാഭ്യാസത്തോടൊപ്പം മദ്രസ പഠനം നടത്തുന്നതല്ല ഉത്തരേന്ത്യയിലെ രീതി. അവിടെ മുഖ്യധാരാ വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് മദ്രസകളെയാണ്. നിർധനരായ മിക്ക സമുദായങ്ങളെയും കുടുംബങ്ങളുടെ ഏക ആശ്രയമാണ് മദ്രസകൾ. കേരളത്തിൽ നിരോധിത സംഘടനകൾ വരെ മദ്രസകൾ നടത്തുന്നുണ്ടെന്നാണ് പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ അറബി പദമാണ് മദ്രസ. ഇസ്ലാം മതപ്രചാരണത്തിന്റെ ആദ്യനാളുകളിൽ, പള്ളികൾ കേന്ദ്രീകരിച്ചയിരുന്നു മതവിദ്യാഭ്യാസം നടന്നിരുന്നത്. എന്നാൽ പത്താം നൂറ്റാണ്ട് ആയപ്പോഴേക്കും മദ്രസകൾ ഇസ്ലാമിക ലോകത്ത് മതപരവും മതേതരവുമായ വിദ്യഭ്യാസ സ്ഥാപനങ്ങളായി രൂപാന്തരം സംഭവിച്ചിരുന്നു. ഇന്നത്തെ കിഴക്ക്- വടക്ക് ഇറാൻ, മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് മദ്രസകളുടെ ആദ്യകാല തെളിവുകൾ ലഭിച്ചത്. വലിയ മദ്രസകളിൽ വിദ്യാർഥികൾക്ക് താമസസൗകര്യങ്ങളും ഒരുക്കിയിരുന്നു.
2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്
ചരിത്രപരമായി, ഇന്ത്യയിലെ മുസ്ലിം വിഭാഗം ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ പിന്നാക്കമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 14.2 ശതമാനം മുസ്ലിങ്ങളുണ്ട്. എന്നാൽ 2006ലെ വിദ്യാഭ്യാസ എൻറോൾമെൻറ് നിരക്കനുസരിച്ച്, കേവലം 9.39 മാത്രമായിരുന്നു മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നത്. അതുതന്നെയാണ്, മദ്രസ വിദ്യാഭ്യാസത്തെ മുസ്ലിംകൾക്കിടയിൽ വ്യാപകമാകാനുണ്ടായ പ്രധാന ഘടകം. ഇന്ത്യയിലെ മദ്രസകളിൽ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാർഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
നേരത്തെ മതപഠനം മാത്രമായിരുന്നു മദ്രസകളിലെങ്കിൽ 21-ാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള മിക്ക മദ്രസ സ്കൂളുകളും അവരുടെ വിദ്യാർഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനുള്ള ശാസ്ത്രീയ പാഠ്യപദ്ധതികൾ സ്വീകരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിക്കുന്ന സിംഗപ്പൂരിലെ മദ്രസ സമ്പ്രദായം അതിന് ഉദാഹരണമാണ്.
ന്യൂനപക്ഷ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുടെ വെബ്സൈറ്റുകളും മറ്റ് റിപ്പോർട്ടുകളും പ്രകാരം രാജ്യത്ത് നിലവിൽ 38,000 മദ്രസകളാണുള്ളത്. അതിൽ ഏകദേശം 28,107 അംഗീകൃതവും 10,039 അംഗീകാരമില്ലാത്തവയുമാണ്. സംസ്ഥാന സർക്കാരിന്റെ ബോർഡുകൾക്ക് കീഴിലാണ് അംഗീകൃത മദ്രസകൾ പ്രവർത്തിക്കുന്നത്. അല്ലാത്തവ ദാറുൽ ഉലൂം നദ്വത്തുൽ ഉലമ (ലഖ്നൗ), ദാറുൽ ഉലൂം ദിയോബന്ദ് തുടങ്ങിയ വലിയ കേന്ദ്രങ്ങൾ നിർദേശിക്കുന്ന പാഠ്യപദ്ധതിയും പിന്തുടരുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം മദ്രസകളുള്ളത്. ഏകദേശം 25000 മദ്രസകളിൽ 16500 എണ്ണം അംഗീകൃതമാണ്. കുറഞ്ഞത് 17 ലക്ഷം വിദ്യാർഥികളെങ്കിലും യുപിയിൽ മദ്രസ വിദ്യാഭ്യാസം തേടുന്നുണ്ട്.
ഇന്ത്യയിൽ മദ്രസകളിൽ രണ്ട് വിഭാഗങ്ങളുണ്ട് - പൊതു ചാരിറ്റിയായി പ്രവർത്തിക്കുന്ന 'മദ്രസ ദർസെ നിസാമി'യാണ് അതിലൊന്ന്. അവർ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി പിന്തുടരാൻ ബാധ്യസ്ഥരല്ല. മറ്റൊന്ന് സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസ ദർസെ അലിയ്യയുമാണ്.
2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.
ഇന്ത്യയിൽ ഇരുപതിലധികം സംസ്ഥാനങ്ങളിൽ മദ്രസ ബോർഡുകൾ നിലവിലുണ്ട്. സംസ്ഥാന സർക്കാരുകളാണ് അത്തരം ബോർഡുകൾ നിയന്ത്രിക്കുന്നത്. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയെല്ലാം നിയമിക്കുന്നതും ഈ ബോർഡുകളാണ്. 2023ൽ യുപിയിൽ മാത്രം, മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പത്തിനും പ്ലസ് ടുവിനും തത്തുല്യമായ പരീക്ഷയെഴുതിയത് 1.69 ലക്ഷം വിദ്യാർഥികളാണ്.
സംസ്ഥാന മദ്രസ ബോർഡുകൾക്ക് കീഴിലുള്ള മദ്രസകൾ സ്കൂൾ, ഹയര്‍സെക്കന്‍ഡറി വിദ്യാഭാസത്തിന് തത്തുല്യമാണ്. മദ്രസ വിദ്യാർഥികൾക്ക് മൗലവി (10-ാം ക്ലാസിന് തുല്യം), ആലിം (ക്ലാസ് 12-ന് തുല്യം), കാമിൽ (ബാച്ചിലേഴ്സ് ഡിഗ്രി), ഫാസിൽ (മാസ്റ്റേഴ്സ്) എന്നിങ്ങനെയുള്ള യോഗ്യതകളും ലഭിക്കും. നേരത്തെ സൂചിപ്പിച്ച സന്നദ്ധ സംഘടനകളുടെ കീഴിലുള്ള മദ്രസ ദർസെ നിസാമിയിലെ വിദ്യാഭ്യാസത്തിന്റെ മാധ്യമം അറബി, ഉറുദു, പേർഷ്യൻ എന്നിവയാണ്. അതേസമയം, മദ്രസ ദർസെ അലിയ്യകൾ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൻ്റെ (എൻസിഇആർടി) പാഠ്യപദ്ധതി ഉൾപ്പെടെയുള്ളവയാണ് പിന്തുടരുന്നത്. കണക്ക്, സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യോളജി എന്നിവ നിർബന്ധിത വിഷയങ്ങളാണ്. ഹിന്ദു- മുസ്ലിം മതഗ്രന്ഥങ്ങൾ പഠിക്കാനുള്ള ഓപ്ഷണൽ വിഷയവും മദ്രസകളിലുണ്ട്.
അംഗീകൃത മദ്രസകൾക്ക് സംസ്ഥാന സർക്കാരുകളാണ് ധനസഹായത്തിൽ ഭൂരിഭാഗം പങ്കും നൽകുന്നത്. കേന്ദ്രസർക്കാരിന്റെ പിന്തുണയും അവർക്ക് ലഭിക്കും. അതേസമയം കേരളത്തിലെ ചിത്രം വ്യത്യസ്തമായതിനാൽ മതസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് ഇവിടെ മദ്രസകൾ പ്രവർത്തിക്കുന്നത്.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ ഇല്ലാതാക്കണമമെന്നും മദ്രസകള്‍ക്ക് നല്കുന്ന സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരുന്നു..
സര്‍ക്കാര്‍ സഹായം മുടങ്ങുന്നതിനൊപ്പം മദ്രസകള്‍ അടച്ചുപൂട്ടുകകൂടി ചെയ്താല്‍ മുസ്ലീം സമുദായത്തിന്റെ മതപഠനം ഇല്ലാതാകും. മുന്‍പ് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാര്‍ മദ്രസകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.
മദ്രസകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് എകെ 47 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് പണം ഉപയോഗിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചില മദ്രസകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 100 രൂപ വരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ മദ്രസകളില്‍ എന്താണ് സംഭവിക്കുന്നത്? ലോകത്തിലെ പല മോശം ആളുകളേയും വളര്‍ത്തുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് ഫണ്ട് നല്കുന്നു. പുതിയ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസ പരിപാടികളും വികസിപ്പിക്കുന്നതിന്റെ മറവിലാണ് മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ബാലാവകാശ കമ്മീഷനും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. രാജ്യത്തെ ചില മദ്രസകള്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യ വിരുദ്ധവും ഇസ്ലാം അനുകൂലവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി.
ഇതാണ് കേന്ദ്ര സർക്കാർ നിലപാട് . എന്നിട്ടാണ് മദ്രസ അധ്യാപകർക്ക് സർക്കാർ സ്ഥാപനത്തിൽ നിന്നും വാരിക്കോരി ധനസഹായം നൽകുന്നത്.
പിണറായി സർക്കാരിന് സമയം നല്ലതല്ല. നീർക്കോലി കടിച്ചാലും വിഷമാണെന്ന് മറക്കാതിരിക്കുന്നത് നല്ലത്.
https://www.facebook.com/Malayalivartha

























