പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ...'മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം..തുറന്നടിച്ച് കുട്ടിയുടെ കുടുബം..

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ ആരോപിച്ചു കൊണ്ട് വിദ്യാർത്ഥിയുടെ കുടുബം രംഗത്ത് വരികയാണ് . കുറ്റിച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശിയാണ് മരിച്ച വിദ്യാർത്ഥി . ഇന്നലെ മുതല്‍ കുട്ടിയെ കാണാൻ ഇല്ലായിരുന്നു .കുട്ടിയെ കാണാനില്ലെന്നു കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.അവൻ പഠിക്കുന്ന അതെ സ്കൂളിൽ തന്നെയാണ് തൂങ്ങി മരിച്ചത് . സമീപത്തായി വിദ്യാർത്ഥിയുടെ ചെരുപ്പും കണ്ടെത്തിയിട്ടുണ്ട് . ഞെട്ടലിലാണ് ഒരു കുടുബവും നാടും സ്കൂളുമെല്ലാം . ഇപ്പോൾ സംഭവത്തിൽ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. പ്രൊജക്ട് സീൽ ചെയ്യാൻ ചെന്നപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു.'മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലർക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി.
അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്.ഇവർക്ക് റെക്കാർഡ് വയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാർഡ് വയ്ക്കണമെങ്കിൽ സ്‌കൂളിന്റെ സീൽ വേണമത്രേ.നമ്മളൊക്കെ പഠിക്കുമ്പോൾ അതൊന്നുമില്ലല്ലോ. അദ്ധ്യാപകൻ സീൽ ചെയ്തുവരാൻ കുട്ടികളെ ഓഫീസിലേക്ക് അയച്ചു.ആ ക്ലർക്കിനോട് സീൽ ചെയ്ത് തരാൻ പറഞ്ഞപ്പോൾ പിള്ളേരെ കളിയാക്കുന്ന, അവഗണിക്കുന്ന രീതിയിൽ പെരുമാറി. സീൽ എടുത്തോട്ടെ സാർ എന്ന് ചോദിച്ചപ്പോൾ നിന്റെ അപ്പന്റെ വകയാണോടാ സീൽ എന്ന് ചോദിച്ചു. ഇത് പബ്ലിക്കായി പറയുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ ഉള്ളിൽ ഒരു തീ കത്തുന്നുണ്ട് അതുകൊണ്ട് പറയുകയാണ്.
ഇത് മോൻ അവന്റെ അമ്മയായ എന്റെ സഹോദരിയോട് പറഞ്ഞതാണ്. ക്ലർക്ക് മാത്രമല്ല ഈ സ്‌കൂളിലെ പല അദ്ധ്യാപകരും ഇവനെ ഹരാസ് ചെയ്തിട്ടുണ്ട്. അവനെ സമാധാനിപ്പിക്കുന്ന രക്ഷിതാക്കളാണ് ഞങ്ങൾ. അതിനുകിട്ടിയ ട്രോഫിയാണിത്.'- വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു.കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് മരിച്ചത്. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ബെൻസൺ എബ്രഹാം വീട്ടിൽ നിന്നിറങ്ങിയത്. ജിമ്മിൽ പോകുന്ന പതിവ് ജെൻസണ് ഉണ്ടായിരുന്നു.
അവിടെ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ. രാത്രി ഏറെ സമയം കഴിഞ്ഞും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ബെൻസണെ കണ്ടെത്താനായില്ല.സംശയം തോന്നി രാവിലെ ആറ് മണിയോടെ ബന്ധുക്കൾ സ്കൂളിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ടോയ്‌ലറ്റിന് സമീപം തൂങ്ങിമരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം നടന്ന് ഇത്രയും സമയമായിട്ടും പ്രിൻസിപ്പൽ സ്ഥലത്തെത്താതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.അതിധാരുണമായിട്ടുള സംഭവമാണ് നടന്നിരിക്കുന്നത് .
വീട്ടുകാർ ആരോപിക്കുന്ന തരത്തിലുള്ള എന്തേലും ദുരൂഹതകൾ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ഉണ്ടെങ്കിൽ അതെന്തായാലും തെളിയിക്കപ്പെടേണ്ടതാണ് , തക്കതായ ശിക്ഷയും ലഭിക്കണം . മാത്രവുമല്ല ഇത്തരം പ്രേശ്നങ്ങൾ എല്ലാം വരുമ്പോൾ നമ്മുടെ കുട്ടികൾക്ക് അത് തരണം ചെയ്യാനുള്ള മനക്കട്ടിയും ഇന്ന് കുറയുകയാണ് . കൃത്യമായി മാതാപിതാക്കളുടെ ഭാഗത്തു നിന്നും മികച്ച രീതിയിലുള്ള പാരന്റിങ് ആവശ്യമാണ് . അധ്യാപകരും അത് ശ്രദ്ധിക്കേണ്ടതാണ് . മനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി മാറ്റങ്ങൾ കുട്ടികളിൽ കണ്ടാൽ കൃത്യമായി അതിനു വേണ്ട പരിഗണനയും കൗൺസിലിംഗ് പോലുള്ള കാര്യങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ് .
https://www.facebook.com/Malayalivartha

























