Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന;താരങ്ങളെ വച്ച് എല്ലാ ഗുണങ്ങളും അനുഭവിച്ചവരാണ് ഇപ്പോള്‍ കുറ്റപ്പെടുത്തലുമായി എത്തുന്നതെന്നും ജയന്‍ ചേര്‍ത്തല

14 FEBRUARY 2025 09:24 PM IST
മലയാളി വാര്‍ത്ത

തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചുകൊണ്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചെയ്യുന്നതെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല. താരങ്ങളെ വച്ച് എല്ലാ ഗുണങ്ങളും അനുഭവിച്ചവരാണ് ഇപ്പോള്‍ കുറ്റപ്പെടുത്തലുമായി എത്തുന്നതെന്നും ജയന്‍ ചേര്‍ത്തല ആരോപിച്ചു.

ഓഫീസ് നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്ത സംഘടനയാണ് അമ്മ. ഇപ്പോഴും 40 ലക്ഷം തിരിച്ചു തരാനുണ്ടെന്ന് ജയന്‍ ചേര്‍ത്തല വെളിപ്പെടുത്തി.

''പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കടം തീര്‍ക്കാന്‍ ലാലേട്ടനും മമ്മൂക്കയും അടക്കമുള്ളവര്‍ ഫ്രീയായി വന്ന് ഷോ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഖത്തറില്‍ പ്‌ളാന്‍ ചെയ്ത പരിപാടിക്ക് അമേരിക്കയില്‍ നിന്ന് സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താണ് ലാലേട്ടന്‍ വന്നത്. എന്നിട്ട് അവര്‍ക്ക് അത് നടത്താന്‍ കഴിഞ്ഞില്ല. ആ ഷോ പരാജയപ്പെട്ടു''.- ജയന്‍ പറഞ്ഞു.

''ഒരു സിനിമയുടെ അത്യന്താപേക്ഷിതമായ ഘടകമാണ് അതിനകത്തെ താരം എന്നുപറയുന്നത്. മലയാള സിനിമയില്‍ മാത്രമല്ല, ലോക സിനിമയില്‍ തന്നെ എങ്ങനെയാണ് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിട്ടുള്ളത്? അവരുടെ താരമൂല്യം ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റിയിട്ടുള്ളതു കൊണ്ടാണ്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ പുതിയ താരങ്ങളുടെയോ തല വച്ച് പോസ്റ്ററുകള്‍ ഇറക്കുമ്പോള്‍ അവരുടെ സിനിമകള്‍ക്ക് ഫസ്റ്റ് ഡേ തൊട്ട് ജനം കയറും. അതുകൊണ്ടാണ് അവര്‍ക്ക് ചോദിക്കുന്ന തുക കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത്.

ആറാംതമ്പുരാന്‍ പോലുള്ള സിനിമകള്‍ എടുത്തിട്ടുള്ള ആളാണ് സുരേഷ് കുമാര്‍ സാര്‍. ലാലേട്ടന്റെ കച്ചവടത്തെ ഏറ്റവും നന്നായിട്ട് ഉപയോഗിച്ചിട്ടുള്ള പ്രൊഡ്യൂസറല്ലേ പുള്ളി. എത്ര സൂപ്പര്‍ ഹിറ്റ് പടങ്ങളാണ് ലാലേട്ടനെ വച്ച് എടുത്തിട്ടുള്ളത്. അന്നൊന്നും ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അന്നൊന്നും പരാതി ഇല്ലാത്തതിന് കാരണം ലാഭമുണ്ടാക്കിയതുകൊണ്ടാണ്. ഇന്ന് അവരൊന്നും പ്രൊഡ്യൂസ് ചെയ്യുന്നില്ല. പുതുതലമുറയിലെ ആള്‍ക്കാരാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. പലതും ഹിറ്റുമാണെന്നും ജയന്‍ ചേര്‍ത്തല പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (3 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (5 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (5 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (7 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (9 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (9 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (9 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (9 hours ago)

Malayali Vartha Recommends