കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ ഐ ഡെയ്ലി കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് അപകട സമയത്ത് മരിച്ചിരുന്നു.
പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത് 3 പേരാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























