ഇടുക്കിയിലും മലപ്പുറത്തും തെരുവുനായ ആക്രമണം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 9 പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് രണ്ടു ജില്ലകളിലായുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കുട്ടികളുള്‍പ്പടെ 9 പേര്‍ക്ക് കടിയേറ്റു. ഇടുക്കിയിലും മലപ്പുറത്തുമാണ് തെരുവുനായ് ആക്രമണം ഉണ്ടായത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.
വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി ശരവണന്റെ മകള്‍ മൂന്നു വയസ് പ്രായമുള്ള സഞ്ചിനി, വള്ളക്കടവില്‍ താമസിക്കുന്ന ആലോഗിന്റെ മകള്‍ അഞ്ചു വയസ് പ്രായമുള്ള നിഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാതാപിതാക്കള്‍ക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സഞ്ചിനിയെ തെരുവ് നായ ആക്രമിച്ചത്. മുഖത്തിന് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ ജംഗ്ഷന് സമീപത്തു വെച്ചാണ് നിഹയെ തെരുവുനായ ആക്രമിച്ചത്.
മലപ്പുറം പുത്തനങ്ങാടിയില്‍ തെരുവുനായുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിനെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്.
https://www.facebook.com/Malayalivartha

























