കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കളിമുറ്റത്ത് വീണ്ടും ഇറങ്ങുന്നു... ഐ.എസ്.എല്‍ അതികായരായ മോഹന്‍ ബഗാനാണ് എതിരാളികള്‍

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കളിമുറ്റത്ത് വീണ്ടും ഇറങ്ങുന്നു. ഐ.എസ്.എല്‍ അതികായരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. 20 കളികളില്‍ 46 പോയന്റുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള കൊല്ക്കത്തക്കാര്ക്കെതിരെ ജയിച്ചു കയറല്‍ എളുപ്പമാകില്ലെങ്കിലും തോല്‍വി ടീമിന് ആദ്യ ആറിലെ സ്വപ്നങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കും. അതുകഴിഞ്ഞുള്ള അങ്കം ഗോവക്കെതിരെയാണ്.
അവസാന അഞ്ചു കളികളില്‍ മൂന്നെണ്ണം ജയിക്കുകയും ഒന്ന് സമനിലയാകുകയും ചെയ്താണ് ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ ബൂട്ടുകെട്ടുന്നത്.
19 കളികളില്‍ 24 പോയന്റാണ് ടീമിന്റെ സമ്പാദ്യം. പോയന്റ് നിലയില്‍ എട്ടാമതാണ് സ്ഥാനം. അതേസമയം, മോഹന്‍ ബഗാനുമായി അവസാന മൂന്നു കളികളിലും ജയം മറൈനേഴ്സിനൊപ്പമായിരുന്നു. ഈ സീസണിലെ മുഖാമുഖത്തില്‍ 3-2നായിരുന്നു തോല്‍വി.
സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് ഇനിയും തോല്പിക്കാനാകാത്ത ടീമെന്ന കരുത്തും ബഗാനുണ്ട്. കൊല്‍ക്കത്തക്കാര്‍ അവസാനം കളിച്ച അഞ്ചു കളികളിലും തോല്‍വി അറിഞ്ഞിട്ടില്ല. കൊച്ചിയില്‍ ഏറ്റവുമൊടുവിലെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് എതിരാളികളായി വന്നപ്പോള്‍ ഗോളടിക്കാന്‍ മറന്നതാണ് മഞ്ഞപ്പടയുടെ വലിയ ആധി. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ചെന്നെയിനെതിരെ അവരുടെ തട്ടകത്തില്‍ ചെന്ന് 3-1ന്റെ ആധികാരിക ജയവുമായി മടങ്ങിയതാണ് ബ്ലാസ്റ്റേഴ്സ്.
"
https://www.facebook.com/Malayalivartha

























