പൊന്മുടിയില് ദമ്പതികളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും

പൊന്മുടിയില് ദമ്പതികളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയും ഗുണ്ടാ നേതാവുമായ മുഹമ്മദ് ഷാഫി, നാലാം പ്രതി മുനീര്‍ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
മൂന്നാം പ്രതി സിദ്ദിഖിനെ കോടതി വെറുതെ വിടുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി മൂങ്ങ ബിജു എന്ന ബിജു മോന്, അഞ്ചാം പ്രതി പടക്ക സുനില്‍ എന്ന സുനില്‍ എന്നിവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
2015ലാണ് സംഭവം. പൊന്മുടിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവന് സ്വര്‍ണം കവരുകയായിരുന്നു.
പാലോട് മുന്‍ സിഐയും നിലവില്‍ കോഴിക്കോട് അഡീഷണ്‍ എസ്.പിയുമായ ശ്യാം ആയിരുന്നു അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രതികള്‍ക്ക് വിധിച്ച പിഴ തുക രണ്ടര ലക്ഷം രൂപ കേസിലെ രണ്ടാം സാക്ഷിയും സ്വര്‍ണം നഷ്ടപ്പെട്ട വീട്ടമ്മയുമായ ശാമിലിക്ക് നല്കുവാന് ഉത്തരവില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























